ഗോരഖ്പൂർ സ്വദേശിയായ വിദ്യാർഥിയാണ് കൊല്ലപ്പെട്ടത്
ഉത്തർപ്രദേശിലെ സ്വകാര്യ മെഡിക്കൽ കോളേജിനു സമീപം ദൂരുഹസാഹചര്യത്തിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ഷാജഹാൻപൂരിലെ വരുൺ അർജുൻ മെഡിക്കൽ കോളേജിലാണ് സംഭവം. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥിയായിരുന്ന കുശാഗ്ര പ്രതാപ് സിങ്ങിനെയാണ്(24) മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹത നിലനിൽക്കുന്നുണ്ടെന്നും അന്വേഷണം തുടങ്ങിയതായും പൊലീസ് അറിയിച്ചു.
ഗോരഖ്പൂർ സ്വദേശിയായ വിദ്യാർഥിയാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച ഹോസ്റ്റലിനു പിന്നിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയും അവരെത്തി തുടർനടപടികൾ സ്വീകരിച്ചതായും കോളേജ് പ്രിൻസിപ്പൽ, കേണൽ (റിട്ട.) ഡോ. രവീന്ദ്ര നാഥ് ശുക്ല പിടിഐയോട് പറഞ്ഞു.
ALSO READ: VIDEO | പൊതുസ്ഥലത്ത് മൂത്രമൊഴിച്ചതിനു മർദനം; പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്
മൂന്ന് നിലകളുള്ള ഹോസ്റ്റൽ കെട്ടിടത്തിലെ താഴത്തെ നിലയിലാണ് കുട്ടി താമസിച്ചിരുന്നത്. കുട്ടി മുകളിലെ നിലകളിൽ ഏതിലെങ്കിലും നിന്ന് കാൽ വഴുതി താഴേക്ക് വീണതോ അല്ലെങ്കിൽ ആരെങ്കിലും ബോധപൂർവം തള്ളിയിട്ടതാവാനോ ഉള്ള സാധ്യതയുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തിൽ മനസിലാകുന്നതെന്ന് പൊലീസ് സൂപ്രണ്ട് എസ് രാജേഷ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‍മോര്‍ട്ടം പരിശോധനകൾക്കായി അയച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് സൂപ്രണ്ട് പറഞ്ഞു.