fbwpx
'എന്റെ പൊന്നുമോനെ കൊലപ്പെടുത്താന്‍ അവരും കൂട്ടുനിന്നതല്ലേ...'; ഗ്രീഷ്മയുടെ അമ്മയെ വെറുതെ വിട്ടതിനെതിരെ ഷാരോണിന്റെ അമ്മ
logo

ന്യൂസ് ഡെസ്ക്

Posted : 17 Jan, 2025 12:15 PM

'എന്റെ പൊന്നുമോനെ ചതിച്ച് കൊലപ്പെടുത്തിയ ഗ്രീഷ്മയ്ക്ക് പരമാവധി ഏറ്റവും വലിയ ശിക്ഷ തന്നെ കൊടുക്കണം'

KERALA


പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ ഗ്രീഷ്മയുടെ അമ്മയെ വെറുതെവിട്ടതിനെതിരെ പ്രതികരിച്ച് ഷാരോണിന്റെ അമ്മ പ്രിയ. തന്റെ മകനെ കൊലപ്പെടുത്താന്‍ ഗ്രീഷ്മയുടെ അമ്മയും കൂട്ടുനിന്നിട്ടുണ്ടെന്നും അതിനാല്‍ അവര്‍ക്കും ശിക്ഷ നല്‍കണമായിരുന്നു എന്നും ഷാരോണിന്റെ അമ്മ ന്യൂസ് മലയാളത്തോട് പ്രതികരിച്ചു. കോടതി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ ഗ്രീഷ്മയ്ക്ക് പരമാവധി ശിക്ഷ തന്നെ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

'അമ്മയ്ക്കും ശിക്ഷ കൊടുക്കണമായിരുന്നു. വെറുതെ വിടരുതായിരുന്നു. മൂന്നുപേരും കുറ്റക്കാരാണ്. എന്റെ പൊന്നുമോനെ കൊലപ്പെടുത്താന്‍ അവരും കൂട്ടുനിന്നതല്ലേ. ആ സ്ത്രീക്കും ശിക്ഷ കൊടുക്കണമായിരുന്നു. ആ സ്ത്രീയും ഒരു അമ്മയല്ലേ... ഞാനും ഒരു അമ്മയല്ലേ. ഞാന്‍ അനുഭവിക്കുന്ന വേദന എത്ര വലുതാണ് എന്ന് അവരും മനസിലാക്കണം. അവര്‍ക്കും ശിക്ഷ കൊടുക്കണം. അമ്മയെ വെറുതെ വിട്ടതില്‍ മേല്‍ക്കോടതിയെ സമീപിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും. എന്റെ പൊന്നുമോനെ ചതിച്ച് കൊലപ്പെടുത്തിയ ഗ്രീഷ്മയ്ക്ക് പരമാവധി ഏറ്റവും വലിയ ശിക്ഷ തന്നെ കൊടുക്കണം. അമ്മയെക്കൂടി കുറ്റക്കാരിയായി കണ്ടെത്താതെ പൂര്‍ണമായി നീതി നടപ്പായെന്ന് പറയാനാവില്ല,' ഷാരോണിന്റെ അമ്മ പറഞ്ഞു.


ALSO READ: വിഷം കലർത്തിയ കഷായം കുടിപ്പിച്ച് കൊലപാതകം; പാറശ്ശാല ഷാരോണ്‍ വധക്കേസ് നാള്‍വഴികൾ


ഷാരോണിനെ വിഷം കലര്‍ത്തിയ കഷായം നല്‍കി കൊലപ്പെടുത്തിയ കേസില്‍ സുഹൃത്ത് ഗ്രീഷ്മ, അമ്മാവന്‍ നിര്‍മല്‍ കുമാര്‍ എന്നിവര്‍ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്. അതേസമയം തെളിവുകളുടെ അഭാവത്തില്‍ ഗ്രീഷ്മയുടെ അമ്മയെ വെറുതെ വിടുകയും ചെയ്തു. ശിക്ഷാ വിധി നാളെ പുറപ്പെടുവിക്കും.

2022 ഒക്ടോബര്‍ 14നാണ് ഗ്രീഷ്മ തന്റെ വീട്ടില്‍ വെച്ച് ഷാരോണിന് വിഷം കലര്‍ത്തിയ കഷായം നല്‍കുന്നത്. തുടര്‍ന്ന് വീട്ടിലെത്തിയ ഷാരോണിന് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാവുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഒക്ടോബര്‍ 17ന് ആരോഗ്യനില വഷളായ ഷാരോണിനെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോയി. ശരീരത്തിലെ അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ച് കഷായം കഴിച്ച് 11-ാം ദിവസം ഷാരോണ്‍ മരിച്ചു.

പാരക്വറ്റ് എന്ന കളനാശിനിയാണ് ഗ്രീഷ്മ കഷായത്തില്‍ ചേര്‍ത്തത്. നൂറ് മില്ലിയോളം കഷായം ഒരു ഗ്ലാസിലാക്കി ഒഴിച്ചു കൊടുത്തെന്നും അതിന്റെ കയ്പ് മാറാന്‍ ഫ്രിഡ്ജിലിരിക്കുന്ന ജ്യൂസ് പിന്നീട് കുടിക്കാന്‍ കൊടുത്തുവെന്നും ഗ്രീഷ്മ പിന്നീട് മൊഴി നല്‍കുകയും ചെയ്തിരുന്നു.

നേരത്തെയും ഗ്രീഷ്മ ഷാരോണിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. ജ്യൂസ് ചലഞ്ച് എന്ന പേരില്‍ പാരസിറ്റമോള്‍ ഗുളികകള്‍ പൊടിച്ച് ജ്യൂസില്‍ കലര്‍ത്തി നല്‍കിയാണ് ആദ്യം കൊലപാതകം നടത്താന്‍ ശ്രമിച്ചത്. എന്നാല്‍ ഇത് വിജയിക്കാതായതോടെയാണ് കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കിയത്.

WORLD
സ്പെയിനിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ബോട്ട് മറിഞ്ഞു; 44 പാകിസ്ഥാൻ പൗരന്മാർക്ക് ദാരുണാന്ത്യം
Also Read
user
Share This

Popular

NATIONAL
KERALA
കൊല്‍ക്കത്തയിലെ വനിത ഡോക്ടറുടെ ബലാത്സംഗക്കൊല: പ്രതി സഞ്ജയ് റോയ് കുറ്റക്കാരനാണെന്ന് കോടതി