വിദ്യാർഥിയെ മലപ്പുറം പുത്തനപള്ളിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തൃശൂരിൽ ഒന്നാം വർഷ വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ ക്രൂരമർദനം. പൊങ്ങണംകാട് എലിംസ് കോളേജിലെ ഒന്നാം വർഷ വിദ്യാർഥിക്കാണ് ക്രൂരമായ മർദ്ദനമേറ്റത്. കുട്ടിയുടെ രണ്ട് കൈകൾക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. വിദ്യാർഥിയെ മലപ്പുറം പുത്തനപള്ളിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
രണ്ടാം വർഷ വിദ്യാർഥികളും മൂന്നാം വർഷ വിദ്യാർഥികളും തമ്മിൽ ഇന്ന് രാവിലെ സംഘർഷം ഉണ്ടായിരുന്നു. ഇത് നോക്കി നിന്നു എന്ന് ആരോപിച്ചായിരുന്നു മർദനമെന്നാണ് വിദ്യാർഥിയുടെ പരാതി. സംഭവത്തിൽ വിദ്യാർഥിയുടെ കുടുംബം പൊലീസിന് പരാതി നൽകിയിട്ടുണ്ട്. താൻ നേരിട്ടത് അതിക്രൂര മർദനമാണെന്ന് വിദ്യാർഥി പൊലീസിന് മൊഴി നൽകി.