'ലഹരിക്കെതിരെ സര്‍ക്കാര്‍ സംവിധാനം സ്‌കൂളുകളില്‍ ഉള്‍പ്പെടെ ഇടപെടല്‍ നടത്തും'
കേരളത്തില്‍ ലഹരിയുടെ വിപണനവും ഉപയോഗവും വര്‍ധിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. തെളിവാണ് കേരളത്തില്‍ അടുത്തിടെയുണ്ടാകുന്ന സംഭവങ്ങള്‍ ഇതിന്റെ തെളിവാണെന്നും ലഹരിക്കെതിരെ കക്ഷി രാഷ്ട്രീയം നോക്കാതെ ഒന്നിക്കണമെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.
ലഹരിക്കെതിരെ സര്‍ക്കാര്‍ സംവിധാനം സ്‌കൂളുകളില്‍ ഉള്‍പ്പെടെ ഇടപെടല്‍ നടത്തുമെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. അതേസമയം കേന്ദ്രം അനുമതി നല്‍കിയാല്‍ സില്‍വര്‍ ലൈന്‍ കേരളം നടപ്പിലാക്കുമെന്നും ആഴക്കടല്‍ ഖനനത്തിന് സംസ്ഥാനം എതിരാണെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. ഇതിനെതിരെ ആവശ്യമെങ്കില്‍ പ്രമേയം പാസാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ഇത്തവണത്തെ സിപിഎം സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട കൊടിമര ജാഥ മാര്‍ച്ച് അഞ്ചിന് രാവിലെ തുടങ്ങുമെന്നും ആറിന് രാവിലെ പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യുമെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കിടെയുള്ള പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. നേട്ടങ്ങള്‍ വിലയിരുത്തിയും കോട്ടങ്ങള്‍ പരിഹരിച്ചും മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തെ അര്‍ധ വികസിത, വികസിത രാജ്യത്തിന് സമാനമായി മാറ്റുക എന്നതാണ് ലക്ഷ്യം. അതിനായുള്ള ചര്‍ച്ചകള്‍ സമ്മേളത്തില്‍ ഉണ്ടാകും. തെറ്റ് തിരുത്തല്‍ പ്രക്രിയയിലൂടെ പാര്‍ട്ടിയെ നവീകരിക്കേണ്ടതുണ്ട്. ഈ നവീകരണം കൃത്യമായി പാര്‍ട്ടിയില്‍ ഉണ്ടാകും. താഴേ തട്ടിലടക്കം നവീകരണം നടക്കുന്നുണ്ട്. പഴയതും പുതിയതുമായ അംഗങ്ങളെ ഉള്‍പ്പെടുത്തി നവീകരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.