fbwpx
സമൂഹ മാധ്യമങ്ങളിലൂടെ വ്യാജവാർത്ത പ്രചരിപ്പിച്ച് യുവാവ്; പരാതി നൽകി എം.വി. ജയരാജൻ
logo

ന്യൂസ് ഡെസ്ക്

Posted : 24 Sep, 2024 01:30 PM

എം.വി. ജയരാജൻ കണ്ണൂർ ജില്ലാ പൊലീസ് കമ്മീഷണർക്കാണ് പരാതി നൽകിയത്

KERALA


എം.വി. ജയരാജൻ സ്വകാര്യ ചാനലിന് നൽകിയ അഭിമുഖം എന്ന രീതിയിൽ തൻ്റെ പേരിൽ വ്യാജ വാർത്ത ചമച്ചതായി പരാതി നൽകി കണ്ണൂർ സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ. പരാതിയിൽ തിങ്കളാഴ്ച കണ്ണൂർ ടൗൺ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എസ്‌ഐ ഷഹീഷ് കെ.കെയുടെ നേതൃത്വത്തിലാണ് പരാതി അന്വേഷിക്കുന്നത്.

വിവിധ മതവിഭാഗങ്ങൾക്കിടയിൽ അനിഷ്ടവും ശത്രുതയും വിദ്വേഷവും ഉണ്ടാക്കണമെന്നുള്ള ലക്ഷ്യത്തോടെ പ്രതിയായ മുനീർ ഹാദി എം.വി. ജയരാജൻ്റേതെന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ വ്യാജ വാർത്ത പ്രചരിപ്പിച്ചെന്നാണ് പരാതി.

'അൻവർ ലക്ഷ്യം വെക്കുന്നത് പിണറായിയെ, പിന്നിൽ ഒരുകൂട്ടം ജിഹാദികൾ: എം.വി. ജയരാജൻ' എന്ന തലക്കെട്ടിൽ വ്യാജ വാർത്ത നൽകിയെന്നാണ് പരാതി. എം.വി. ജയരാജൻ കണ്ണൂർ ജില്ലാ പൊലീസ് കമ്മീഷണർക്കാണ് പരാതി നൽകിയത്. തുടർന്ന് പരാതി കണ്ണൂർ ടൗൺ പൊലീസിന് കൈമാറുകയായിരുന്നു.

READ MORE: ബലാത്സംഗ കേസ്: സിദ്ദീഖിനെ അറസ്റ്റ് ചെയ്യാൻ നിർദേശം, ഫോൺ സ്വിച്ച് ഓഫാക്കി ഒളിവിൽ പോയെന്ന് സൂചന

KERALA
രാമനാട്ടുകരയിൽ യുവാവിനെ വെട്ടുകല്ല് കൊണ്ട് തലയ്ക്കടിച്ച് കൊന്നു; മുഖം വികൃതമാക്കിയ നിലയിൽ
Also Read
user
Share This

Popular

KERALA
KERALA
ഉന്നതകുലജാതർ പരാമർശം: ഇഷ്ടപ്പെട്ടില്ലെങ്കിൽ പ്രസ്താവനയും വിശദീകരണവും പിൻവലിക്കുന്നുവെന്ന് സുരേഷ് ​ഗോപി