കിരൺമയുടെ അമ്മയുടെ സ്വത്ത് സംബന്ധമായ കേസ് വാദിക്കുന്ന വക്കീലിന്റെ ഗുമസ്തനാണ് പ്രതിയായ ഷിജു
കോഴിക്കോട് കുന്ദമംഗലത്ത് യുവതിക്ക് വെട്ടേറ്റു. വെള്ളിമാടുകുന്ന് സ്വദേശി കിരൺമയിക്ക് (20) ആണ് വെട്ടേറ്റത്. യുവതിയുടെ തലയ്ക്കാണ് വെട്ടേറ്റത്. യുവതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൂലൂര് സ്വദേശി ഷിജു ആണ് യുവതിയെ വെട്ടിപ്പരുക്കേൽപ്പിച്ചത്. കിരൺമയുടെ അമ്മയുടെ സ്വത്ത് സംബന്ധമായ കേസ് വാദിക്കുന്ന വക്കീലിന്റെ ഗുമസ്തനാണ് പ്രതിയായ ഷിജു. ഈ കേസുമായി ബന്ധപ്പെട്ട് ഷിജുവിന്റെ വീട്ടിലെത്തിയപ്പോഴാണ് സംഭവം. അമ്മയ്ക്ക് നേരെയുള്ള ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ കിരൺമയിക്ക് വെട്ടേൽക്കുകയായിരുന്നു.