ബിഎന്‍ അക്ഷയ് ബിജുവാണ് കേരളത്തില്‍ നിന്നുള്ള ടോപ്പ് സ്‌കോറര്‍. 99.990501 ആണ് അക്ഷ് ബിജു നേടിയ സ്‌കോര്‍.
ജെഇഇ മെയിന്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു. 24 പേര്‍ക്കാണ് മുഴുവന്‍ മാര്‍ക്ക് (നൂറ്) നേടാനായത്. നൂറ് മാര്‍ക്ക് നേടിയവരില്‍ രണ്ട് പേര്‍ പെണ്‍കുട്ടികളാണ്. എന്നാല്‍ മുഴുവന്‍ മാര്‍ക്ക് നേടിയവരില്‍ മലയാളികള്‍ ഇല്ല. ബിഎന്‍ അക്ഷയ് ബിജുവാണ് കേരളത്തില്‍ നിന്നുള്ള ടോപ്പ് സ്‌കോറര്‍. 99.990501 ആണ് അക്ഷയ് ബിജു നേടിയ സ്‌കോര്‍.
ആകെ 9.92 ലക്ഷം പേരാണ് പരീക്ഷയെഴുതിയത്. ഇതില്‍ 110 പേരുടെ ഫലം തടഞ്ഞുവെച്ചു. വ്യാജ രേഖകള്‍ സമര്‍പ്പിച്ചതുള്‍പ്പെടെയുള്ള കാരണങ്ങളാലാണ് 110 പേരുടെ ഫലം തടഞ്ഞുവെച്ചത്. ജനറല്‍, ജനറല്‍-ഇഡബ്ല്യുഎസ്, ഒബിസി-എന്‍സിഎല്‍, എസ്.സി, എസ്.ടി, പിഡബ്ല്യുബിഡി എന്നീ വിഭാഗങ്ങളിലെ ദേശീയ ടോപ്പര്‍മാരിലും കേരളത്തില്‍ നിന്ന് ആരുമില്ല.
jeemain.nta.nic.in എന്ന വെബ്‌സൈറ്റില്‍ നിന്ന് അപ്ലിക്കേഷന്‍ നമ്പറും പാസ് വേര്‍ഡും ഉപയോഗിച്ച് ഫലമറിയാം. പേപ്പര്‍ 1(ബിഇ/ബിടെക്) ഫലം മാത്രമാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി പുറത്തുവിട്ടത്. പേപ്പര്‍ 2 (ബി ആര്‍ക്/ബി പ്ലാനിങ്) എന്നിവയുടെ ഫലം പ്രസിദ്ധീകരിച്ചിട്ടില്ല.