fbwpx
പ്രതിഷേധങ്ങൾ പദ്ധതി ചെലവിനെ ബാധിക്കാൻ സാധ്യത; ഒയാസിസ് കമ്പനി തമിഴ്‌നാട്ടിൽ സ്ഥലം അന്വേഷിക്കുന്നു
logo

ന്യൂസ് ഡെസ്ക്

Last Updated : 03 Feb, 2025 05:55 PM

അൻപതേക്കർ സ്ഥലം കണ്ടെത്താനാണ് ശ്രമം. പ്രതിഷേധത്തെ തുടർന്ന് എലപ്പുള്ളിയിലെ പദ്ധതി അനിശ്ചിതമായി നീളുന്നത് പദ്ധതി ചെലവ് വർധിക്കാൻ കാരണമാകുമെന്നും കമ്പനി വിലയിരുത്തുന്നു. 622 കോടി രൂപയാണ് പദ്ധതിയുടെ തുടക്കത്തിൽ പ്രതീക്ഷിത ചെലവായി കണക്കാക്കിയിരുന്നത്.

KERALA


പാലക്കാട് എലപ്പുള്ളിയിൽ മദ്യ നിർമാണ കമ്പനിക്ക് അനുമതി ലഭിച്ച ഒയാസിസ് കമ്പനി തമിഴ്‌നാട്ടിൽ സ്ഥലം അന്വേഷിക്കുന്നു. എലപ്പുള്ളിയിൽ പദ്ധതി അനിശ്ചിതമായി നീണ്ടാൽ തമിഴ്‌നാട്ടിൽ മദ്യകമ്പനി തുടങ്ങാനാണ് ആലോചന. കമ്പനിയ്ക്കെതിരെയുള്ള പ്രതിപക്ഷ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും കമ്പനി വിശദീകരിച്ചു.



എലപ്പുള്ളിയിലെ പദ്ധതി ഉപേക്ഷിക്കാനല്ല, പ്രതിഷേധത്തെ തുടർന്ന് അനിശ്ചിതമായി നീണ്ടാൽ തമിഴ്നാട്ടിൽ സമാന്തരമായി പദ്ധതി തുടങ്ങുക എന്ന ലക്ഷ്യമാണ് ഒയാസിസ് കമ്പനിയ്ക്കുള്ളത്. ഇതിനായിപൊള്ളാച്ചി, വില്ലുപുരം എന്നിവിടങ്ങളിലായി സ്ഥലം കണ്ടെത്താനുളള പ്രാരംഭ നടപടികൾ ആരംഭിച്ചു.


Also Read; കുടിവെള്ള പ്രശ്നം ഉണ്ടെങ്കിൽ ആദ്യം അത് പരിഹരിക്കണം; പാലക്കാട് മദ്യ നിർമാണ കമ്പനിയിൽ അതൃപ്തിയുമായി സിപിഐ

അൻപതേക്കർ സ്ഥലം കണ്ടെത്താനാണ് ശ്രമം. പ്രതിഷേധത്തെ തുടർന്ന് എലപ്പുള്ളിയിലെ പദ്ധതി അനിശ്ചിതമായി നീളുന്നത് പദ്ധതി ചെലവ് വർധിക്കാൻ കാരണമാകുമെന്നും കമ്പനി വിലയിരുത്തുന്നു. 622 കോടി രൂപയാണ് പദ്ധതിയുടെ തുടക്കത്തിൽ പ്രതീക്ഷിത ചെലവായി കണക്കാക്കിയിരുന്നത്. ഇപ്പോൾ 650 കോടിയായി പദ്ധതി ചെലവായി ഉയർന്നു. ഇനിയും വൈകിയാൽ കൂടുതൽ തുക വേണ്ടി വരും. ഈ സാഹചര്യത്തിലാണ് തമിഴ്നാട്ടിൽ പദ്ധതി തുടങ്ങാനുള്ള നീക്കം ആരംഭിക്കുന്നത്.


എലപ്പുള്ളി പദ്ധതി വരാൻ സർക്കാരുമായി, കമ്പനി ഗൂഢാലോചന നടത്തിയെന്ന പ്രതിപക്ഷ ആരോപണം അടിസ്ഥാന രഹിതമാണെന്നും കമ്പനി വിശദീകരിക്കുന്നു. അതേസമയം പദ്ധതിയ്ക്കെതിരെ പ്രതിപക്ഷ പ്രതിഷേധം തുടരുകയാണ്. എലപ്പുള്ളിയിൽ ഒയാസിസ് കമ്പനിക്ക് പ്ലാൻ്റ് തുടങ്ങാൻ അനുമതി നൽകിയസർക്കാർ തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധമാണ് കോൺഗ്രസും, ബിജെപിയും ഉയർത്തിയത്. നിയമസഭയിലടക്കം പ്രതിപക്ഷം ഈ വിഷയം ഉയർത്തിയിരുന്നു.


പാലക്കാട് എലപ്പുള്ളി മദ്യ കമ്പനി വിവാദം പാടെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ രം​ഗത്തെത്തിയിരുന്നു. മദ്യ നിർമാണ പ്ലാൻ്റിന് അനുമതി നൽകുന്നത് സർക്കാരിൻ്റെ വിവേചനാധികാരമാണെന്നാണ് അദ്ദേഹം പറഞ്ഞത്. വ്യവസായത്തിന് വെള്ളം നൽകുന്നത് മഹാപാപമല്ല. അഴിമതിയുടെ പാപഭാരം സർക്കാരിന് മേൽ കെട്ടിവയ്ക്കണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. എലപ്പുള്ളിയിൽ ജല ചൂഷണമുണ്ടാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും. മദ്യ കമ്പനിക്കായി ഒരു തുള്ളി ഭൂഗർഭജലം എടുക്കില്ലെന്ന് മന്ത്രി എംബി രാജേഷും ആവർത്തിച്ചിരുന്നു.





KERALA
ഭർതൃവീട്ടിലെ ക്രൂരപീഡനത്തെ തുടർന്ന് വിഷ്ണുജ ജീവനൊടുക്കിയ സംഭവം; അറസ്റ്റിലായ ഭർത്താവ് പ്രബിനെ റിമാൻ്റ് ചെയ്തു
Also Read
user
Share This

Popular

NATIONAL
MOVIE
രാഷ്ട്രപതിക്കെതിരായ 'പാവം പ്രസിഡന്റ്' പരാമർശം: സോണിയ ഗാന്ധിക്കെതിരേ അവകാശലംഘന നോട്ടീസ്