ചേവായൂർ വാപോളിതാഴത്ത് റിൻഷ പർവാൻ (17) ആണ് മരിച്ചത്
സ്കൂളിൽ നിന്ന് വീട്ടിലെത്താൻ വൈകിയത് ചോദ്യം ചെയ്യതിന് ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർഥി മരിച്ചു. ചേവായൂർ വാപോളിതാഴത്ത് റിൻഷ പർവാൻ (17) ആണ് മരിച്ചത്. ജെഡിടി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ്.
ALSO READ: ശങ്കു ചോദിച്ചത് "ബിർണാണിയും പൊരിച്ച കോഴിയും"; ഭക്ഷണ മെനു പരിഷ്‌ക്കരിക്കാമെന്ന് മന്ത്രിയുടെ ഉറപ്പ്
സ്കൂൾ വിട്ട് വൈകിയെത്തിയതിന് വഴക്ക് പറഞ്ഞതിൽ മനം നൊന്ത് ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് പ്രാഥമിക നിഗമനം. 18 ദിവസമായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)