55 ലക്ഷത്തോളം ഭക്തജനങ്ങളാണ് ഇത്തവണ ശബരിമലയിൽ എത്തിയത്. വരുമാനത്തിൽ ചരിത്രപരമായ വർധനവുണ്ടായി.മുൻ വർഷത്തേക്കാൾ 86 കോടി രൂപയുടെ വർധനവാണ് വരുമാനത്തിൽ ഉണ്ടായത് ഉണ്ടായത്. 147 കോടി രൂപയുടെ ചെലവും ബോർഡിന് ഉണ്ടായതായി പി.എസ്. പ്രശാന്ത് വ്യക്തമാക്കി.
ശബരിമലയിൽ ആഗോള അയ്യപ്പ സംഗമം നടത്തുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്. പ്രശാന്ത്. വിദേശത്തുള്ളവരെ ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി. 50ലധികം രാജ്യങ്ങളിൽ നിന്നുള്ളവരെ ശബരിമലയിലേക്ക് എത്തിക്കുമെന്നും പി.എസ്. പ്രശാന്ത് പറഞ്ഞു. വിഷു മഹോത്സവത്തിനോടനുബന്ധിച്ച് ആയിരിക്കും അയ്യപ്പ സംഗമം നടത്തുക.
ശബരിമലയിൽ ഇത്തവണ മകരവിളക്ക് മഹോത്സവം ചരിത്ര മുഹൂർത്തമായി മാറിയെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് പറഞ്ഞു. ഭക്തജനങ്ങൾ സംതൃപ്തിയോടെയാണ് മലയിറങ്ങിയത്. എല്ലാ വകുപ്പുകളും ശക്തമായി പ്രവർത്തിച്ചു. മാധ്യമ പ്രവർത്തകരുടെ പിന്തുണയ്ക്കും അദ്ദേഹം നന്ദി പറഞ്ഞു.
55 ലക്ഷത്തോളം ഭക്തജനങ്ങളാണ് ഇത്തവണ ശബരിമലയിൽ എത്തിയത്. വരുമാനത്തിൽ ചരിത്രപരമായ വർദ്ധനവ് ഉണ്ടായി. മുൻ വർഷത്തേക്കാൾ 86 കോടി രൂപയുടെ വർധനവാണ് വരുമാനത്തിൽ ഉണ്ടായത് ഉണ്ടായത്. 147 കോടി രൂപയുടെ ചെലവും ബോർഡിന് ഉണ്ടായതായി പി.എസ്. പ്രശാന്ത് വ്യക്തമാക്കി.
ശബരിമല തീർത്ഥാടകരുടെ അടിസ്ഥാന സൗകര്യത്തിന് വേണ്ടി പ്രത്യേക നിധി രൂപീകരിക്കും. ശബരിമലയിൽ പൂർണമായി സോളാർ സ്ഥാപിക്കാൻ തീരുമാനമെടുത്തിട്ടുണ്ട്. മാർച്ച് 31ന് മുൻപായി DPR തയാറാക്കി നൽകാൻ നിർദേശിച്ചതായും സോളാർ സ്ഥാപിക്കുന്നത് CSR ഫണ്ട് വിനിയോഗിച്ച് ആയിരിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് അറിയിച്ചു.