fbwpx
ഓസ്‌കാര്‍ 2025: മികച്ച സിനിമ, നടി, സംവിധായകന്‍; പുരസ്‌കാര നിറവില്‍ അനോറ
logo

ന്യൂസ് ഡെസ്ക്

Last Updated : 03 Mar, 2025 11:43 AM

ലൊസാഞ്ചലസിലെ ഹോളിവുഡ് ആന്‍ഡ് ഹൈലാന്‍ഡ് സെന്ററിലുള്ള ഡോള്‍ബി തിയറ്ററിലാണ് പുരസ്‌കാര വിതരണം

OSCAR 2025



97-ാമത് ഓസ്‌കാര്‍ പുരസ്‌കാര ചടങ്ങില്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടി അനോറ. മികച്ച സിനിമ, മികച്ച നടി, മികച്ച സംവിധായകന്‍, മികച്ച എഡിറ്റര്‍, മികച്ച മൗലിക തിരക്കഥ എന്നീ വിഭാഗങ്ങളിലാണ് ചിത്രത്തിന് പുരസ്‌കാരങ്ങള്‍ ലഭിച്ചത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചതിന് മൈക്കി മാഡിസണിന് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചു. ഷോണ്‍ ബെയ്ക്കറിന് മൂന്ന് ഓസ്‌കാറുകള്‍ വീതം ലഭിച്ചു. ദ ബ്രൂട്ടലിസ്റ്റ് എന്ന ചിത്രത്തിലെ പ്രകടനത്തിന് ഏഡ്രിയന്‍ ബ്രോഡി മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ഇത് രണ്ടാം തവണയാണ് ഏഡ്രിയന് മികച്ച നടനുള്ള ഓസ്‌കാര്‍ ലഭിക്കുന്നത്.


ദ ബ്രൂട്ടലിസ്റ്റ് എന്ന ചിത്രത്തിനാണ് മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്‌കാരം ലഭിച്ചത്. ലോല്‍ ക്രൗലിയാണ് പുരസ്‌കാരത്തിന് അര്‍ഹനായത്. ഇന്ത്യയ്ക്ക് പ്രതീക്ഷയുണ്ടായിരുന്നത് ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം എന്ന വിഭാഗത്തിലായിരുന്നു. അനുജ എന്ന ചിത്രം നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ഐ ആം നോട്ട് എ റോബോട്ടിനാണ് പുരസ്‌കാരം ലഭിച്ചത്.


മികച്ച ചിത്രം എന്ന വിഭാഗത്തില്‍ പുരസ്കാരം നേടിയതോടെ അനോറയ്ക്ക് നാല് ഓസ്കാറുകള്‍ ലഭിച്ചു. 





മികച്ച നടിയായ മൈക്കി മാഡിസണ്‍. പുരസ്കാരം ലൈംഗിക തൊഴിലാളികൾക്ക് സമർപ്പിച്ച് മൈക്കി മാഡിസൺ. ഇതോടെ അനോറ എന്ന ചിത്രത്തിന് നാല് ഓസ്‌കാറുകള്‍ ലഭിച്ചു.




അനോറ എന്ന ചിത്രത്തിന് ഷോണ്‍ ബെയ്കര്‍ മികച്ച സംവിധായകനായി. മൂന്ന് പുരസ്‌കാരങ്ങളാണ് ഇതുവരെ ഷോണിന് ലഭിച്ചത്.





ദ ബ്രൂട്ടലിസ്റ്റ് എന്ന ചിത്രത്തിലെ പ്രകടനത്തിന് ഏഡ്രിയന്‍ ബ്രോഡിയ്ക്കാണ് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത്. ഏഡ്രിയന്‍ രണ്ടാം തവണയാണ് മികച്ച നടനുള്ള ഓസ്‌കാര്‍ പുരസ്‌കാരം നേടുന്നത്.





ദ ബ്രൂട്ടലിസ്റ്റിന് വീണ്ടും പുരസ്കാരം. ഒറിജിനല്‍ സ്കോറിന് ഡാനിയല്‍ ബ്ലൂംബെർഗിന് ഓസ്കാർ ലഭിച്ചു. 



മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള പുരസ്‌കാരം ലഭിച്ചത് ഐ ആം സ്റ്റില്‍ ഹിയറിനാണ്. വാള്‍ട്ടര്‍ സാല്‍സാണ് ബ്രസീലിയന്‍ ചിത്രമായ ഐ ആം സ്റ്റില്‍ ഹിയര്‍ സംവിധാനം ചെയ്തത്.






ലോല്‍ ക്രൗലിക്കാണ് മികച്ച ഛായാഗ്രഹകനുള്ള പുരസ്‌കാരം ലഭിച്ചത്. ദ ബ്രൂട്ടലിസ്റ്റ് എന്ന സിനിമയുടെ ഛായാഗ്രഹകനായിരുന്നു ലോല്‍.






മികച്ച ലൈവ് ആക്ഷന്‍ ഷോർട്ട് ഫിലിമിനുള്ള പുരസ്കാരം ഐ ആം നോട്ട് എ റോബോർട്ടിനാണ് ലഭിച്ചത്. ഇന്ത്യക്ക് ഓസ്കാർ പ്രതീക്ഷയുണ്ടായിരുന്ന അനുജ എന്ന ഷോർട്ട് ഫിലിമും ഈ വിഭാഗത്തില്‍ നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ വർഷം ഓസ്കാറില്‍ ഇന്ത്യയ്ക്ക് നിരാശയാണ്. 



മികച്ച സൗണ്ടിനും വിഷ്വല്‍ ഇഫക്സിനുമുള്ള പുരസ്കാരം ഡ്യൂണ്‍ പാർട്ട് 2ന് ലഭിച്ചു. 




മികച്ച മുഴുനീള ഡോക്യുമെന്‍ററിക്കുള്ള പുരസ്കാരം ലഭിച്ചത് നോ അദർ ലാന്‍ഡിനാണ്. പാലസ്തീനിയൻ-ഇസ്രയേലി സംയുക്ത സംരംഭമാണ് നോ അദർ ലാൻഡ്.



മികച്ച ഹ്രസ്വ ഡോക്യൂമെന്‍ററിക്കുള്ള ഓസ്കർ നേടിയത് ദി ഓണ്‍ലി ഗേള്‍ ഇന്‍ ദ ഓർക്കെസ്ട്ര എന്ന ചിത്രമാണ്. മോളി ഒബ്രിയനും ലിസ റെമിംഗ്ടണും ആണ് പുരസ്കാരത്തിന് അർഹരായത്.




മികച്ച ഗാനത്തിനുള്ള ഓസ്കർ എമീലിയ പെരെസിലെ എൽ മാൽ എന്ന ഗാനത്തിന്. കമീൽ, ക്ലെമെന്‍റ് ഡ്യൂകോൾ എന്നിവരാണ് എൽ മാൽ എന്ന ഗാനത്തിലൂടെ പുരസ്കാരം നേടിയത്.



വിക്കഡ് എന്ന ചിത്രത്തിനാണ് മികച്ച പ്രൊഡക്ഷന്‍ ഡിസൈനിനുള്ള പുരസ്കാരം ലഭിച്ചത്. നതാന്‍ ക്രൗളി, ലീ സാന്‍ഡല്‍സ് എന്നിവരാണ് പുരസ്കാരത്തിന് അർഹരായത്. 



മികച്ച സഹനടിക്കുള്ള പുരസ്കാരം സോയി സൽദാഞ്യയ്ക്ക് ലഭിച്ചു. എമിലിയ പേരസ് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്കാരം. അഭിമാനമുള്ള കുടിയേറ്റക്കാരുടെ മകളാണ് താനെന്ന് സോയി പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് പറഞ്ഞു. 



മികച്ച എഡിറ്റിംഗിനുള്ള പുരസ്കാരം ഷോൺ ബെയ്കറിനാണ് (അനോറ) ലഭിച്ചത്. അനോറ എന്ന ചിത്രത്തിന് ലഭിക്കുന്ന രണ്ടാമത്തെ പുരസ്കാരമാണിത്. 



മികച്ച മേക്കപ്പ് ആന്‍ഡ് ഹെയർസ്റ്റൈലിങ് പുരസ്കാരം സബ്സ്റ്റന്‍സ് എന്ന ചിത്രത്തിനാണ് ലഭിച്ചത്



മികച്ച അവലംബിത തിരക്കഥയ്കുള്ള പുരസ്കാരം പീറ്റർ സ്റ്റ്രോഗന് (കോൺക്ലേവ്)



മികച്ച മൗലിക തിരക്കഥയ്ക്കുള്ള പുരസ്കാരം ഷോൺ ബെയ്ക്കറിന് (അനോറ)



മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്കാരം ലഭിച്ചത് വിക്കഡ് എന്ന ചിത്രത്തിനാണ്.



മികച്ച ആനിമേറ്റഡ് ഷോർട്ട് ഫിലിമിനുള്ള പുരസ്കാരം ലഭിച്ചത് ഇൻ ദ ഷാഡോ ഓഫ് ദ സൈപ്രസ് എന്ന ചിത്രത്തിനാണ്. 



മികച്ച ആനിമേറ്റഡ് ചിത്രം ഫ്ലോ



മികച്ച സഹനടന്‍ - കീരന്‍ കല്‍കിന്‍


ലൊസാഞ്ചലസിലെ ഹോളിവുഡ് ആന്‍ഡ് ഹൈലാന്‍ഡ് സെന്ററിലുള്ള ഡോള്‍ബി തിയറ്ററിലാണ് പുരസ്‌കാര വിതരണം. കൊമേഡിയനും അമേരിക്കന്‍ ടിവി ഷോ സ്റ്റാറുമായ കൊനാന്‍ ഒബ്രയോണ്‍ ആണ് ഇത്തവണ ഓസ്‌കറിലെ അവതരാകന്‍. ഇതാദ്യമായാണ് ഒബ്രയോണ്‍ അവതാരകനായെത്തുന്നത്.


KERALA
ഒന്നരവയസുകാരിയെ അമ്മ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് അച്ഛൻ്റെ പരാതി; വ്യാജമെങ്കിൽ പരാതിക്കാരനെതിരെ നടപടിയെന്ന് ഹൈക്കോടതി
Also Read
user
Share This

Popular

CRICKET
KERALA
രഞ്ജി ട്രോഫിയിലെ ചരിത്ര നേട്ടം; തലസ്ഥാനത്തെത്തിയ കേരള ടീമിന് വന്‍ വരവേല്‍പ്പ്