പശ്ചിമഘട്ടത്തിലെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിച്ച് ഒരു മാസത്തിനകം പഠനം പൂര്‍ത്തിയാക്കുമെന്നാണ് വിവരം
പശ്ചിമഘട്ടത്തിലെ പ്രകൃതി ദുരന്തങ്ങളുടെ കാരണങ്ങള്‍ കണ്ടെത്താൻ പശ്ചിമഘട്ട സംരക്ഷണ സമിതി ജനകീയ ശാസ്ത്ര പഠന സംഘത്തെ നിയോഗിച്ചു. വയനാട് ഉരുള്‍പൊട്ടലിൻ്റെ പശ്ചാത്തലത്തില്‍ തൃശൂരിലെ ട്രാന്‍സിഷന്‍ സ്റ്റഡീസ് കേരളയുമായി സഹകരിച്ചാണ് പഠന സംഘത്തെ നിയോഗിച്ചത്.
ഡോ. മേരി ജോര്‍ജ്, സി.പി. രാജേന്ദ്രന്‍, ചെറുവയല്‍ രാമന്‍, ഡോ. സ്മിത പി. കുമാര്‍, തുടങ്ങി 12 പേരാണ് പഠന സംഘത്തിലുള്ളത്. അടുത്ത ദിവസം വയനാട്ടിലെത്തുന്ന സംഘം ഉരുള്‍പൊട്ടല്‍ ഉണ്ടായ പുഞ്ചിരിമട്ടത്ത് നിന്ന് പഠനം ആരംഭിക്കും. പശ്ചിമഘട്ടത്തിലെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിച്ച് ഒരു മാസത്തിനകം പഠനം പൂര്‍ത്തിയാക്കുമെന്നാണ് വിവരം.
ബോധ്യപ്പെട്ട കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്ത് തയാറാക്കുന്ന റിപ്പോര്‍ട്ട് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കും വിവിധ മന്ത്രാലയങ്ങള്‍ക്കും കൈമാറും. കാലാവസ്ഥയിലെ അതിതീവ്ര വ്യതിയാനം പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ അപകട സാധ്യത വര്‍ധിപ്പിച്ചതായി പശ്ചിമഘട്ട സംരക്ഷണ സമിതി ഭാരവാഹികളും പറഞ്ഞു.
ALSO READ: ബംഗാളി നടിയുടെ പരാതി: സംവിധായകൻ രഞ്ജിത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു