ജില്ലയിൽ നിന്നുള്ള ആനയെ മാത്രമേ എഴുന്നള്ളിക്കാൻ പറ്റൂവെന്നും നിർദേശം നൽകി
കോഴിക്കോട് ജില്ലയിലെ ഉത്സവങ്ങളിൽ ഒരു ആനയെ എഴുന്നള്ളിക്കാൻ അനുമതി. 2ദിവസത്തേക്കാണ് നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്നത്. ജില്ലയിൽ നിന്നുള്ള ആനയെ മാത്രമേ എഴുന്നള്ളിപ്പിക്കാൻ പറ്റൂവെന്നും നിർദേശം നൽകി. 21 ന് ശേഷം ഉള്ള ഉത്സവങ്ങൾക്ക് ഉപസമിതി സ്ഥലം സന്ദർശിച്ചതിനു ശേഷം മാത്രം അനുമതി നൽകും. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടത്തിയ ജില്ല മോണിറ്ററിങ് കമ്മിറ്റിയുടേതാണ് തീരുമാനം. കൊയിലാണ്ടി കുറുവങ്ങാട് അപകടത്തെ തുടർന്നാണ് എല്ലാ ആന എഴുന്നള്ളിപ്പുകളും ഒഴിവാക്കാന്‍ നിർദേശം നൽകിയത്. ആന എഴുന്നള്ളിപ്പില്‍ ചട്ട ലംഘനം ഉണ്ടായതായി കണ്ടെത്തിയിരുന്നു.
ALSO READ: "മസ്തകത്തിലെ മുറിവിന് ഒരടിയോളം ആഴമുണ്ട്"; ചികിത്സയ്ക്ക് മാർഗരേഖ തയ്യാറാക്കുമെന്ന് ഡോ. അരുൺ സക്കറിയ
ഇതിനെ തുടർന്ന് എഡിഎം സി. മുഹമ്മദ് റഫീക്കിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന നാട്ടാന പരിപാലനവുമായി ബന്ധപ്പെട്ട ജില്ലാതല മോണിറ്ററിങ് കമ്മിറ്റിയുടെ അടിയന്തര യോഗത്തിലായിരുന്നു ആന എഴുന്നള്ളിപ്പിന് നിയന്ത്രണം ഏർപ്പെടുത്തിയത്. ആന എഴുന്നള്ളിപ്പില്‍ ചട്ട ലംഘനം ഉണ്ടായതായി സോഷ്യല്‍ ഫോറസ്റ്ററി കണ്‍സര്‍വേറ്റര്‍ ആര്‍.കീര്‍ത്തി ഐഎഫ്എസ് വ്യക്തമാക്കിയിരുന്നു.നാട്ടാന പരിപാലന നിയമം ലംഘിച്ചു എന്നായിരുന്നു എഡിഎം-വനം വകുപ്പ് ഉദ്യോഗസ്ഥർ വനംമന്ത്രിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.
ALSO READ: തൃശൂരിൽ 58കാരനെ കാട്ടാന ചവിട്ടിക്കൊന്നു; മരിച്ചത് താമരവെള്ളച്ചാൽ സ്വദേശി പ്രഭാകരൻ
മണക്കുളങ്ങര ക്ഷേത്രത്തില്‍ ആന ഇടഞ്ഞ് ഉണ്ടായ അപകടത്തില്‍ കൊയിലാണ്ടി പൊലീസ് കേസെടുത്തിരുന്നു. മൂന്നുപേരാണ് ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞതിനെ തുടർന്ന് മരിച്ചത്.കുറുവങ്ങാട് സ്വദേശികളായ ലീല (85), അമ്മുക്കുട്ടി (85), രാജന്‍ വടക്കായി എന്നിവരാണ് മരിച്ചത്. ആന ഇടഞ്ഞതിനെ തുടര്‍ന്ന് ആളുകള്‍ ചിതറിയോടുന്നതിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് മരണം.30ഓളം പേർക്ക് അപകടത്തിൽ പരിക്കേറ്റിരുന്നു. ക്ഷേത്രത്തിന് സമീപം ആനകള്‍ എത്തിയപ്പോള്‍ പടക്കം പൊട്ടിച്ചതാണ് ഇടയാനുള്ള കാരണം. ഇടഞ്ഞ ആന തൊട്ടു മുന്‍പിലുള്ള ആനയെ കുത്തി. തുടര്‍ന്ന് രണ്ട് ആനകളും വിരണ്ടോടുകയായിരുന്നു.ത്സവപറമ്പിലെ സ്ഥല പരിമിതി കൂടുതല്‍ അപകടത്തിന് ഇടയാക്കിയെന്നും കണ്ടെത്തിയിരുന്നു.