വീടിനുള്ളിൽ തീ ഉയരുന്നത് കണ്ട നാട്ടുകാരാണ് ഫയർഫോഴ്സിൽ വിവരം അറിയിച്ചത് ഫയർഫോഴ്സ് എത്തി തീ അണച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.തീപിടുത്ത കാരണം വ്യക്തമല്ല
വടകര വില്യാപ്പള്ളിയിൽ വീടിന് തീപിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം. വില്യാപ്പള്ളി മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. മോഹനൻ്റെ അമ്മ നാരായണിയാണ് മരിച്ചത്.ഇന്ന് വൈകുന്നേരം 7 മണിക്കായിരുന്നു സംഭവം.വീടിനുള്ളിൽ തീ ഉയരുന്നത് കണ്ട നാട്ടുകാരാണ് ഫയർഫോഴ്സിൽ വിവരം അറിയിച്ചത് ഫയർഫോഴ്സ് എത്തി തീ അണച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.തീപിടുത്ത കാരണം വ്യക്തമല്ല.