ദരിദ്രരെയും പീഡിതരെയും അദ്ദേഹം സേവിച്ചുവെന്നും വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് പ്രധാനമന്ത്രി എക്സിൽ കുറിച്ചു
ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗം അങ്ങേയറ്റം വേദനിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെറുപ്പം മുതലേ, ക്രിസ്തുവിൻ്റെ ആദർശങ്ങൾ സാക്ഷാത്കരിക്കുന്നതിനായി മാർപാപ്പ സ്വയം സമർപ്പിച്ചു. ദരിദ്രരെയും പീഡിതരെയും അദ്ദേഹം സേവിച്ചുവെന്നും വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
അദ്ദേഹവുമായുള്ള കൂടിക്കാഴ്ചകൾ സ്നേഹപൂർവ്വം ഓർക്കുന്നുവെന്നും, സമഗ്രവും സമഗ്രവുമായ വികസനത്തിനായുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയിൽ നിന്ന് എനിക്ക് വളരെയധികം പ്രചോദനം ഇന്ത്യയിലെ ജനങ്ങളോടുള്ള അദ്ദേഹത്തിന്റെ സ്നേഹം എപ്പോഴും ഓർക്കപ്പെടുമെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ കാരുണ്യത്തിന്റെയും വിനയത്തിന്റെയും ആത്മീയ ധൈര്യത്തിന്റെയും ദീപസ്തംഭമായി ഫ്രാന്‍സിസ് മാർപാപ്പയെ എന്നും ഓർമിക്കുമെന്നും പ്രധാനമന്ത്രി കുറിച്ചു.
ജോർജ് കുര്യൻ
എല്ലാ മനുഷ്യരെയും സ്നേഹിക്കുകയും എല്ലാ മതങ്ങളെയും ബഹുമാനിക്കുകയും ചെയ്ത ഒരു വലിയ മനസ്സിന്റെ ഉടമയായിരുന്നു മാർപാപ്പ പോപ്പ് ഫ്രാൻസിസ്. അദ്ദേഹത്തിന്റെ വിയോഗം വളരെ ദുഃഖകരവും നഷ്ടബോധം ഉണ്ടാകുന്നതുമാണ്. ലോകത്തിലെ മുഴുവൻ വിശ്വാസികളോടൊപ്പം അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖം പങ്കിടുന്നു.
ALSO READ: ഫ്രാന്‍സിസ് മാർപാപ്പ; വൈവിധ്യങ്ങളുടെ രാഷ്ട്രീയം സംസാരിച്ച പോപ്പ്
വത്തിക്കാൻ വക്താവ് കർദിനാൾ കെവിൻ ഫെറലാണ് മാർപാപ്പ കാലം ചെയ്ത വിവരം അറിയിച്ചത്. മുഴുവൻ കർത്താവിന്റെയും സഭയുടെയും സേവനത്തിനായി സമർപ്പിച്ച ജീവിതമായിരുന്നു അദ്ദേഹത്തിൻ്റേതെന്നും കർദിനാൾ കെവിൻ ഫെറൽ മരണവിവരം അറിയിച്ചുകൊണ്ട് സംസാരിച്ചു. മാർച്ച് 23ന് ആശുപത്രി വിട്ട ശേഷം അവസാനമായി ഇന്നലെ ഈസ്റ്റർ ദിനത്തിലാണ് മാർപാപ്പ വിശ്വാസികളെ അഭിസംബോധന ചെയ്തത്. വത്തിക്കാൻ സാൻ്റാ മാർത്തയിലെ വസതിയിൽ തിങ്കളാഴ്ച രാവിലെ പ്രാദേശിക സമയം 7.35നായിരുന്നു അന്ത്യം.