നിർബന്ധിച്ച് ലൈംഗികമായി ഉപയോഗിച്ചെന്ന് പെൺകുട്ടിയുടെ സഹോദരനായ 15കാരൻ മൊഴി നൽകി
കണ്ണൂരിൽ പോക്സോ കേസിൽ റിമാൻഡിൽ കഴിയുന്ന യുവതിക്കെതിരെ വീണ്ടും കേസ്. 12 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായ പുളിമ്പറമ്പിലെ സ്നേഹ മെർലിനെതിരെയാണ് വീണ്ടും കേസ്. 12കാരിയുടെ സഹോദരനെയും 23കാരിയായ സ്നേഹ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് കണ്ടെത്തൽ.
ALSO READ: പപുവ ന്യൂ ഗിനിയയിലെ ന്യൂ ബ്രിട്ടന്‍ തീരത്ത് വന്‍ ഭൂകമ്പം; 6.9 തീവ്രത രേഖപ്പെടുത്തി
നിർബന്ധിച്ച് ലൈംഗികമായി ഉപയോഗിച്ചെന്ന് ഇരയായ പെൺകുട്ടിയുടെ സഹോദരനായ 15കാരൻ മൊഴി നൽകി. നേരത്തെ 15കാരൻ ഈ വിവരം പുറത്തുപറഞ്ഞിരുന്നില്ല. എന്നാൽ, തന്നെയും ലൈംഗികമായി ഉപയോഗിച്ചെന്ന് ആൺകുട്ടി വീട്ടുകാരോട് തുറന്ന് പറയുകയായിരുന്നു. ഇതേ തുടർന്നാണ് തളിപ്പറമ്പ് പൊലീസ് വീണ്ടും യുവതിക്കെതിരെ കേസെടുത്തിരിക്കുന്നത്.
കണ്ണൂർ തളിപ്പറമ്പിൽ കഴിഞ്ഞ മാസം മൂന്നിനാണ് സ്നേഹ മെർലിൻ 12കാരിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായത്. പെൺകുട്ടിയെ പ്രലോഭിപ്പിച്ചും വിവിധ സമ്മാനങ്ങൾ വാങ്ങി നൽകിയുമാണ് ലൈംഗികമായി പീഡിപ്പിച്ചിരുന്നത്. ചൈൽഡ് ലൈൻ അധികൃതർ നടത്തിയ കൗൺസിലിംഗിലാണ് പീഡനവിവരം പുറത്തു വന്നത്. പലതവണ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചിരുന്നു.
സ്നേഹ മറ്റ് കുട്ടികളെയും ലൈംഗികമായി പീഡിപ്പിച്ചു എന്ന തരത്തിലുള്ള വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ, പരാതികളായി വരാത്ത സാഹചര്യമാണ് ഉണ്ടായിരുന്നത്.