fbwpx
രാജീവ് ചന്ദ്രശേഖർ ശ്രമിക്കുന്നത് തീവ്ര വർഗീയ വിഭജനത്തിനുവേണ്ടി; രമേശ് ചെന്നിത്തല
logo

ന്യൂസ് ഡെസ്ക്

Posted : 05 Apr, 2025 01:19 PM

വഖഫ് ബിൽ പാസായതിന്റെ പേരിൽ എന്ത് നേട്ടമാണ് മുനമ്പത്ത് ജനങ്ങൾക്ക് ഉണ്ടാകുന്നതെന്ന് ബിജെപി വ്യക്തമാക്കുന്നില്ല

KERALA


ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരെ വിമർശനവുമായി രമേശ് ചെന്നിത്തല. തീവ്ര വർഗീയ വിഭജനത്തിനുവേണ്ടി രാജീവ് ചന്ദ്രശേഖർ ശ്രമിക്കുന്നു. സമാധാനത്തോടെ ജീവിക്കുന്ന കേരള സമൂഹത്തെ രാഷ്ട്രീയ താൽപര്യത്തിനു വേണ്ടി വിഭജിക്കുന്നത് അപലപനീയമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

വർഗീയത കത്തിക്കാനുള്ള ബിജെപിയുടെ നീക്കം അപകടകരമായ അവസ്ഥയിലാണ്. സർവ്വശക്തി ഉപയോഗിച്ചതിനെ എതിർക്കണം. വഖഫ് ബിൽ പാസായതിന്റെ അടിസ്ഥാനത്തിൽ ചേരിതിരിവിനുള്ള നീക്കം നടക്കുന്നു. ബിൽ പാസായതിന്റെ പേരിൽ എന്ത് നേട്ടമാണ് മുനമ്പത്ത് ജനങ്ങൾക്ക് ഉണ്ടാകുന്നതെന്ന് ബിജെപി വ്യക്തമാക്കുന്നില്ല. എന്നാൽ വർഗീയത ആളിക്കത്തിച്ച് വിഭജനത്തിന് ശ്രമിക്കുകയാണെന്നും ആർഎസ്എസ് ലക്ഷ്യം വെയ്ക്കുന്നത് മുസ്ലീങ്ങളെയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.


ALSO READ: മലപ്പുറം ജില്ല പ്രത്യേക രാജ്യവും സംസ്ഥാനവും; സ്വതന്ത്രമായി അവിടെ ജീവിക്കാനാകില്ല: വിവാദ പരാമർശവുമായി വെള്ളാപ്പള്ളി നടേശൻ


ക്രിസ്ത്യൻ സമുദായത്തിന്റെ ഭൂമി എങ്ങനെ പിടിച്ചെടുക്കാമെന്ന് ഓർഗനൈസറിൽ ലേഖനം വന്നു. വാർത്ത പിൻവലിച്ചെങ്കിലും ഉദ്ദേശ്യം വ്യക്തമാണ്. ഓർഗനൈസറിൽ അങ്ങനെ ഒരു ലേഖനം വരണമെങ്കിൽ അത് ചെറിയ കാര്യമല്ല. ആദ്യം മുസ്ലിങ്ങൾ പിന്നെ ക്രിസ്ത്യാനികൾ. വഖഫിൽ ഗവൺമെന്റിന്റെ കൺട്രോൾ വരുത്തിക്കഴിഞ്ഞു. അടുത്തത് കത്തോലിക്ക സഭയുടെ കൈകളിലുള്ള ഭൂമിയിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിനുള്ള ശ്രമമാകും. പച്ച വർഗീയത ബിജെപി കേരളത്തിൽ വ്യാപകമായി പ്രചരിപ്പിക്കാൻ ശ്രമിക്കുന്നു. മതേതര വിശ്വാസികൾ ഒരുമിച്ച് നിന്ന് ഇതിനെ ചെറുക്കണം.

രാജ്യത്തിൻ്റെ പല ഭാഗത്തും ക്രൈസ്തവ പുരോഹിതർക്കെതിരെ അക്രമം വ്യാപകമാകുന്നു. മറുഭാഗത്ത് അവരെ താലോലിക്കാനുള്ള ശ്രമം നടത്തുന്നു. മതന്യൂനപക്ഷങ്ങളെ വടക്കേ ഇന്ത്യയിൽ പീഡിപ്പിക്കുന്നു. മുനമ്പത്ത് വന്ന് രക്ഷകരായി നടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആശാവർക്കർമാരുടെ സമരത്തിൽ ചർച്ചയില്ലാത്ത നിലപാട് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ചർച്ച ഇല്ല എന്ന സർക്കാർ നിലപാട് ശരിയല്ല. മുഖ്യമന്ത്രിയുടെ ധാർഷ്ട്യം ആണ് കാണുന്നത്. ഐഎൻടിയുസി നിലപാടിനോടും യോജിപ്പില്ല. സുരേഷ് ഗോപി കുറച്ചുകൂടി സൗമ്യമായി പെരുമാറണം. അതിന് അദ്ദേഹത്തിന് ഉത്തരവാദിത്തമുണ്ട്. കേന്ദ്രമന്ത്രി എന്ന നിലയിൽ ഈ സമീപനം സ്വീകരിക്കുന്നത് ശരിയല്ലെന്നും ചെന്നിത്തല പറഞ്ഞു.


KERALA
കോഴിക്കോട് തെരുവത്ത് ബസാറിൽ ലഹരിക്കടിമയായ പിതാവ് മകനെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ചു; അത്താണിക്കൽ ബീച്ച് സ്വദേശി ജാബിർ കസ്റ്റഡയിൽ
Also Read
user
Share This

Popular

IPL 2025
IPL 2025
"അവർ ചെറുപ്പക്കാർ ആണെങ്കിലെന്താ? രാജ്യത്തിനായി നന്നായി കളിക്കുന്നില്ലേ"; രാജസ്ഥാൻ്റെ വിമർശകരെ തള്ളി നായകൻ സഞ്ജു സാംസൺ