fbwpx
പ്രതി ഇപ്പോഴും സ്വതന്ത്രനായി വിഹരിക്കുന്നു; സെയ്ഫ് അലി ഖാനെ കുത്തിയ കേസിൽ കസ്റ്റഡിയിൽ എടുത്തയാൾ പ്രതിയല്ലെന്ന് പൊലീസ്
logo

ന്യൂസ് ഡെസ്ക്

Last Updated : 17 Jan, 2025 04:59 PM

മുംബൈയിലെ ലീലാവതി ആശുപത്രിയിലാണ് സെയ്ഫ് അലി ഖാന്‍ ചികിത്സയില്‍ കഴിയുന്നത്

NATIONAL


ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ കുത്തിയ കേസിൽ കസ്റ്റഡിയിൽ എടുത്തയാൾ പ്രതിയല്ലെന്ന് പൊലീസ്. കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പ്രതി ഇപ്പോഴും സ്വതന്ത്രനായി വിഹരിക്കുകയാണെന്നും മുംബൈ പൊലീസ് പറഞ്ഞു. പ്രതി കെട്ടിടത്തിലേക്ക് കയറി പോകുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.


അതേസമയം, നടന്റെ ആരോഗ്യ നില മെച്ചപ്പെട്ടു വരുന്നുണ്ടെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍മാര്‍ അറിയിച്ചു. മുംബൈയിലെ ലീലാവതി ആശുപത്രിയിലാണ് സെയ്ഫ് അലി ഖാന്‍ ചികിത്സയില്‍ കഴിയുന്നത്. ആറ് തവണ കുത്തേറ്റ നടന്റെ രണ്ടു മുറിവുകള്‍ ആഴത്തിലുള്ളതായിരുന്നു. നട്ടെല്ലിനും സുഷുമ്‌നാ നാഡിക്കും സെയ്ഫിന് സാരമായ പരിക്കേറ്റിരുന്നു.



ALSO READ: 'ആ കത്തി 2 മില്ലി മീറ്റര്‍ കൂടി ആഴത്തില്‍ കയറിയിരുന്നെങ്കില്‍...', സെയ്ഫ് അലി ഖാനെ ഐസിയുവില്‍ നിന്ന് മാറ്റി



നിലവില്‍ താരത്തെ ഐസിയുവില്‍ നിന്നും മുറിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. 'ഞങ്ങള്‍ അദ്ദേഹത്തെ ഐസിയുവില്‍ നിന്നും സ്‌പെഷ്യല്‍ റൂമിലേക്ക് മാറ്റിയിട്ടുണ്ട്. നട്ടെല്ലിന് ഏറ്റ മുറിവ് കാരണം അദ്ദേഹത്തിന് അനങ്ങാന്‍ ചെറിയ ബുദ്ധിമുട്ടുണ്ട്. ഇന്‍ഫെക്ഷന് സാധ്യതയുള്ളതിനാല്‍ സന്ദര്‍ശകർക്ക് നിയന്ത്രണമുണ്ട്', ലീലാവതി ആശുപത്രിയിലെ ഡോ നിതിന്‍ നാരായണ്‍ ഡാന്‍ഗെ അറിയിച്ചു.


'സെയ്ഫിനെ ഞങ്ങള്‍ ഇന്ന് നടത്തിക്കുകയും ചെയ്തു. ബെഡ് റെസ്റ്റ് അത്യാവശ്യമാണ്. എന്തായാലും പക്ഷാഘാതം ഉണ്ടാകാനുള്ള സാധ്യതയില്ല. കത്തി രണ്ട് മില്ലി മീറ്റര്‍ കൂടി ആഴത്തില്‍ കയറിയിരുന്നെങ്കില്‍ അദ്ദേഹത്തിന് ഗുരുതരമായ പരിക്ക് ഏറ്റേനെ', എന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.



ALSO READ: പ്രതി കൃത്യം നടത്താൻ കയറിയത് സ്റ്റെയർകെയ്സ് വഴി; സെയ്‌ഫ് അലി ഖാനെ ആക്രമിച്ച ഒരു പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ്



കഴിഞ്ഞ​ദിവസം, പുലർച്ചെയാണ് സെയ്‌ഫ് അലി ഖാനെ കുത്തിപ്പരിക്കേൽപ്പിച്ചത്. താരത്തിന്റെ നാലുവയസുകാരനായ മകന്‍ ജഹാംഗീറിന്റെ മുറിയിലേക്കാണ് അക്രമി ആദ്യം പ്രവേശിച്ചത്. കുട്ടിയെ പരിചരിക്കുന്ന നഴ്‌സിങ് സ്റ്റാഫ് ഏലിയാമ്മ ഫിലിപ്പ്സാണ് പ്രതിയെ ആദ്യം നേരില്‍ കണ്ടത്.


അക്രമി വിരല്‍ ചൂണ്ടിക്കൊണ്ട് മിണ്ടരുതെന്ന് ഹിന്ദിയില്‍ പറഞ്ഞെന്നും ആക്രമണം പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിനിടെ ശബ്ദം കേട്ടാണ് സെയ്ഫ് അലിഖാന്‍ ഓടിയെത്തിയതെന്നും ഏലിയാമ്മ മൊഴി നല്‍കി. തുടര്‍ന്ന് ഒരു കോടി രൂപ ആവശ്യപ്പെട്ട് മോഷ്ടാവ് സെയ്ഫിനെ കുത്തുകയായിരുന്നു. ഏലിയാമ്മയ്ക്കും മറ്റൊരു സ്റ്റാഫിനും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.


KERALA
'ആണുങ്ങളെ കുടുക്കാൻ ഈ നാട്ടിൽ എളുപ്പമായി'; പുരുഷ കമ്മീഷൻ വേണമെന്ന ആവശ്യവുമായി രാഹുൽ ഈശ്വർ‌
Also Read
user
Share This

Popular

NATIONAL
KERALA
കൊല്‍ക്കത്തയിലെ വനിത ഡോക്ടറുടെ ബലാത്സംഗക്കൊല: പ്രതി സഞ്ജയ് റോയ് കുറ്റക്കാരനാണെന്ന് കോടതി