fbwpx
രാജ്കോട്ടിൽ ഇന്ത്യൻ താണ്ഡവം; ഏകദിന ക്രിക്കറ്റിലെ റെക്കോർഡ് റൺവേട്ടയുമായി ഇന്ത്യൻ പെൺപുലികൾ
logo

ന്യൂസ് ഡെസ്ക്

Last Updated : 15 Jan, 2025 05:38 PM

2011ൽ ഇൻഡോറിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം നേടിയ 418/5 എന്ന സ്കോറിനേയും പിന്നിലാക്കിയാണ് വനിതാ ടീം കരുത്തുകാട്ടിയത്

CRICKET


ഏകദിന ക്രിക്കറ്റിലെ റെക്കോർഡ് സ്കോർ അടിച്ചെടുത്ത് ഇന്ത്യൻ വനിതകൾ. ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തേയും ഉയർന്ന സ്കോറാണ് ഇന്ത്യൻ പെൺപുലികൾ ഇന്ന് അടിച്ചെടുത്തത്. അയർലൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 435 റൺസെടുത്താണ് സ്മൃതി മന്ദാന നയിച്ച ടീം ചരിത്ര നേട്ടം കരസ്ഥമാക്കിയത്.

2018ൽ അയർലൻഡിനെതിരെ 491/4 റൺസെടുത്ത ന്യൂസിലൻഡിൻ്റേതാണ് വനിതാ ക്രിക്കറ്റിൽ ഏകദിനത്തിലെ ഏറ്റവും ഉയർന്ന സ്കോർ. 455, 440 സ്കോറുകൾ നേടിയ ന്യൂസിലൻഡിൻ്റെ പിന്നാലെ നാലാമതാണ് നിലവിൽ 435 റൺസെടുത്ത ഇന്ത്യയുടെ സ്ഥാനം.



വനിതാ ഏകദിനത്തിലെ ഏറ്റവും ഉയർന്ന ടീം സ്‌കോറുകൾ

491/4 - ന്യൂസിലൻഡ്, NZ v IRE, 2018
455/5 - ന്യൂസിലൻഡ്, NZ v PAK, 1997
440/3 - ന്യൂസിലൻഡ്, NZ v IRE, 2018
435/5 - ഇന്ത്യ, IND v IRE, 2025
418 - ന്യൂസിലൻഡ്, NZ v IRE, 2018


ALSO READ: ചാംപ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ സഞ്ജു സാംസൺ വേണമെന്ന് മുൻ ഇന്ത്യൻ താരങ്ങൾ


2011ൽ ഇൻഡോറിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം നേടിയ 418/5 എന്ന സ്കോറിനേയും പിന്നിലാക്കിയാണ് വനിതാ ടീം കരുത്തുകാട്ടിയത്. പുരുഷ ക്രിക്കറ്റിൽ 2022ൽ നെതർലൻഡ്സിനെതിരെ 498 റൺസെടുത്ത ഇംഗ്ലണ്ടിൻ്റെ പ്രകടനമാണ് ഏകദിനത്തിലെ ഏറ്റവും ഉയർന്ന സ്കോർ. 481, 444 എന്നീ സ്കോറുകളുമായി അവർ തന്നെയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.



ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി ഓപ്പണർമാരായ പ്രതീക റാവലും (129 പന്തിൽ 154), സ്മൃതി മന്ദാനയും (80 പന്തിൽ 135) സെഞ്ചുറി നേടി. റിച്ച ഘോഷ് (59) അർധസെഞ്ചുറിയും നേടി. 70 പന്തിൽ സെഞ്ചുറി നേടിയ സ്മൃതിയുടെ പേരിലാണ് നിലവിൽ ഒരു ഇന്ത്യക്കാരിയുടെ ഏറ്റവും വേഗതയേറിയ സെഞ്ചുറിയുടെ റെക്കോർഡ് ഉള്ളത്.



Also Read
user
Share This

Popular

KERALA
FOOTBALL
"പുകഴ്ത്തൽ മാധ്യമങ്ങൾക്ക് വിഷമമുണ്ടാക്കും, വ്യക്തിപൂജയ്ക്ക് നിന്നു കൊടുക്കുന്നയാളല്ല"; സ്തുതിഗീത വിവാദത്തിൽ മറുപടി നൽകി മുഖ്യമന്ത്രി