റോഡിന് കുറുകെ കമാനങ്ങൾ സ്ഥാപിക്കരുതെന്ന ഹൈക്കോടതിയുടെ നിർദേശം നിലവിലുണ്ട്
പൂജപ്പുര പോലീസ് സ്റ്റേഷൻ പരിധിയിലെ ക്ഷേത്ര കമ്മിറ്റികൾക്കെതിരെ വ്യാപക കേസ്. ഉത്സവവുമായി ബന്ധപ്പെട്ട് റോഡിന് കുറുകെ കമാനങ്ങൾ സ്ഥാപിച്ചതിനാണ് കമ്മിറ്റികൾക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ത്രിവിക്രമംഗലം മഹാവിഷ്ണു ക്ഷേത്രം, അരയല്ലൂർ ദേവീക്ഷേത്രം, പാങ്ങോട് കാവിൽ ശ്രീഭഗവതി ക്ഷേത്ര ഭാരവാഹികൾക്കെതിരെ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.
റോഡിന് കുറുകെ കമാനങ്ങൾ സ്ഥാപിക്കരുതെന്ന ഹൈക്കോടതിയുടെ നിർദേശം നിലവിലുണ്ട്. നിയമങ്ങളെ കാറ്റിൽ പറത്തിയാണ് ക്ഷേത്രഭാരവാഹികൾ ഇത്തരമൊരു നീക്കം നടത്തിയത്. ഉത്സവസമയത്ത് പലയിടങ്ങളിലായി ക്ഷേത്രങ്ങൾ കമാനങ്ങൾ സ്ഥാപിക്കുന്നത് പതിവായിട്ടണ്ട്. ഒറ്റ പൊലീസ് സ്റ്റേഷന് കീഴിലാണ് മൂന്നുകേസുകളും രജിസ്റ്റർ ചെയ്തതെന്നും ശ്രദ്ധേയമാണ്.