fbwpx
പേടിപ്പിക്കാന്‍ ഇനി പ്രണവ് മോഹന്‍ലാലും; രാഹുല്‍ സദാശിവന്‍ സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചു
logo

ന്യൂസ് ഡെസ്ക്

Last Updated : 24 Mar, 2025 01:05 PM

ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചിരിക്കുകയാണെന്ന് അണിയറ പ്രവര്‍ത്തകര്‍ തന്നെ ഔദ്യോഗികമായി അറിയിച്ചു

MALAYALAM MOVIE


നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ഭ്രമയുഗത്തിന്റെ വിജയത്തിന് ശേഷം, സംവിധായകനായ രാഹുല്‍ സദാശിവന്‍ ഒരുക്കുന്ന പുതിയ ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയൊരു റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്.

ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചിരിക്കുകയാണെന്ന് അണിയറ പ്രവര്‍ത്തകര്‍ തന്നെ ഔദ്യോഗികമായി അറിയിച്ചു. ഏപ്രിലില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അഭ്യൂഹങ്ങള്‍ക്ക് അവസാനം അണിയറ പ്രവര്‍ത്തകര്‍ തന്നെ പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. ഭ്രമയുഗം നിര്‍മിച്ച നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും വൈ നോട്ട് സ്റ്റുഡിയോസുമാണ് ചിത്രം നിര്‍മിക്കുന്നത്.


ALSO READ: ഞാന്‍ സിനിമയുടെ പിറകെ പോകാറില്ല, സിനിമ എന്നിലേക്കാണ് വരുന്നത്: മോഹന്‍ലാല്‍



രാഹുല്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ഹൊറര്‍ ചിത്രമായിരിക്കുമിത്. ഹൊറര്‍ ത്രില്ലര്‍ ചിത്രമായാണ് ഇതൊരുങ്ങുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ജൂൺ 2025 വരെ ചിത്രീകരണം തുടരും.


രാഹുല്‍ സദാശിവന്റെ റെഡ് റെയ്‌നും, ഭൂതകാലവും നിരൂപക പ്രശംസ നേടിയെങ്കിലും ഭ്രമയുഗത്തിന്റെ വിജയത്തോടെയാണ് സംവിധായകന്‍ പ്രശസ്തി ആര്‍ജിച്ചത്. പൂര്‍ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ചിത്രീകരിച്ച ചിത്രത്തിന്റെ കഥ എഴുതിയത് 'ഫ്രാന്‍സിസ് ഇട്ടികോര ' എന്ന പ്രശസ്തമായ നോവല്‍ എഴുതിയ ടി ഡി രാമകൃഷ്ണനായിരുന്നു.

അതേസമയം പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്ന അഞ്ചാമത്തെ ചിത്രമാണിത്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അവസാനമായി തീയേറ്ററിലെത്തിയ പ്രണവിന്റെ ചിത്രം.


NATIONAL
രാജ്യസഭയിലും പാസായി വഖഫ് ഭേദഗതി ബിൽ; രാഷ്ട്രപതി അംഗീകരിക്കുന്നതോടെ നിയമമാകും
Also Read
user
Share This

Popular

KERALA
KERALA
നിയമന ഉത്തരവിന് പകരം മെമ്മോ നൽകി; താമരശേരി രൂപതാ കോർപ്പറേറ്റ് മാനേജ്മെൻ്റി‌നെതിരെ കട്ടിപ്പാറയിൽ ജീവനൊടുക്കിയ അധ്യാപികയുടെ അച്ഛൻ