fbwpx
'എമ്പുരാനില്‍ ഉള്ളത് ഇതുവരെ കാണാത്ത ലാലേട്ടന്‍ അല്ല'; അത് ചെയ്യാന്‍ കഴിയില്ലെന്ന് പൃഥ്വിരാജ്
logo

ന്യൂസ് ഡെസ്ക്

Posted : 24 Mar, 2025 10:10 AM

പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ചിത്രം മാര്‍ച്ച് 27നാണ് റിലീസ് ചെയ്യുന്നത്

MALAYALAM MOVIE


പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുകയാണ് എമ്പുരാന്റെ റിലീസിനായി. പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ചിത്രം മാര്‍ച്ച് 27നാണ് റിലീസ് ചെയ്യുന്നത്. രാവിലെ ആറ് മണിക്കാണ് ആദ്യ ഷോ ആരംഭിക്കുക. നിലവില്‍ പൃഥ്വിരാജും മോഹന്‍ലാലും സിനിമയുടെ പ്രമോഷന്‍ പരിപാടികളിലാണ്. അത്തരമൊരു പ്രമോഷന്‍ അഭിമുഖത്തില്‍ എമ്പുരാനില്‍ പുതിയ മോഹന്‍ലാലിനെ കാണാന്‍ ആകുമോ എന്ന ചോദ്യത്തിന് പൃഥ്വിരാജ് മറുപടി പറഞ്ഞു. ഇതുവരെ കാണാത്ത ലാലേട്ടന്‍ അല്ല എമ്പുരാനില്‍ ഉള്ളതെന്നും അത് ചെയ്യാന്‍ തനിക്ക് കഴിയില്ലെന്നും പൃഥ്വിരാജ് പറഞ്ഞത്.

'ലാലേട്ടനെ പോലെ ഒരു നടനെ പുതിയ രീതിയില്‍ കാണിക്കാന്‍ ഒരു സംവിധായകനും സാധിക്കില്ല. 47 വര്‍ഷമായി അദ്ദേഹത്തിന്റെ 400 സിനിമകളോളം നിങ്ങള്‍ കണ്ടു കൊണ്ടിരിക്കുകയാണ്. ഇതുവരെ നിങ്ങള്‍ കാണാത്ത ഒരു ലാലേട്ടനെ ഒന്നും എനിക്ക് സിനിമയിലൂടെ കൊണ്ടുവരാന്‍ ആവില്ല. അതെന്റെ കയ്യില്‍ അല്ല ഉള്ളത്. ഞാന്‍ എന്റെ സിനിമയോടും കഥാപാത്രത്തോടും സത്യസന്ധമായി നില്‍ക്കുകയാണ് ചെയ്്തിട്ടുള്ളത്. ഇനി നിങ്ങള്‍ കാണുന്നത് ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം സിനിമയുടെ കാന്‍വാസെല്ലാം മലയാള സിനിമ ഇതുവരെ കാണാത്ത രീതിയില്‍ ഉള്ളതായിരിക്കും. അതല്ലാതെ ഒരു പുതിയ ലാലേട്ടനെ ഒന്നും കാണാന്‍ പോകുന്നില്ല. പഴയ ലാലേട്ടന്‍ തന്നെയാണ് എമ്പുരാനില്‍ ഉള്ളത്', പൃഥ്വിരാജ് ഇന്ത്യാഗ്ലിറ്റ്‌സ് തമിഴിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.


ALSO READ: 'മൂന്നാം നാള്‍ അവന്‍ വരും'; എമ്പുരാന്‍ തീയേറ്ററിലേക്ക്



2019 ല്‍ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന എമ്പുരാന്‍ നിര്‍മ്മിച്ചിരിക്കുന്നത്, ലൈക്ക പ്രൊഡക്ഷന്‍സ്, ആശീര്‍വാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറില്‍ സുഭാസ്‌കരന്‍, ആന്റണി പെരുമ്പാവൂര്‍, ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ്. മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍.

ഖുറേഷി-അബ്രാം / സ്റ്റീഫന്‍ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്‌ലിന്‍, ബൈജു , സായ്കുമാര്‍, ആന്‍ഡ്രിയ ടിവാടര്‍, അഭിമന്യു സിങ്, സാനിയ ഇയ്യപ്പന്‍, ഫാസില്‍, സച്ചിന്‍ ഖഡ്കര്‍, നൈല ഉഷ, ജിജു ജോണ്‍, നന്ദു, മുരുകന്‍ മാര്‍ട്ടിന്‍, ശിവജി ഗുരുവായൂര്‍, മണിക്കുട്ടന്‍, അനീഷ് ജി മേനോന്‍, ശിവദ, അലക്‌സ് ഒനീല്‍, എറിക് എബണി, കാര്‍ത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോര്‍, സുകാന്ത്, ബെഹ്സാദ് ഖാന്‍, നിഖാത് ഖാന്‍, സത്യജിത് ശര്‍മ്മ, നയന്‍ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. ഗെയിം ഓഫ് ത്രോണ്‍സിലൂടെ ലോക പ്രശസ്തനായ ജെറോം ഫ്ളിന്നിന്റെ സാന്നിധ്യം ചിത്രത്തിന്റെ താരനിരക്ക് നല്‍കിയത് ഒരു ഇന്റര്‍നാഷണല്‍ അപ്പീലാണ്.

IPL 2025
IPL 2025 | 'റോയല്‍' തുടക്കം, ആദ്യ മത്സരത്തില്‍ കൊല്‍ക്കത്തയെ തകര്‍ത്ത് RCB
Also Read
user
Share This

Popular

KERALA
KERALA
യാക്കോബായ സഭയ്ക്ക് പുതിയ ഇടയന്‍; ബസേലിയോസ് ജോസഫ് പ്രഥമന്‍ ബാവ കാതോലിക്കയായി സ്ഥാനമേറ്റു