\
മലയാളികള്‍ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം എമ്പുരാന്റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ട് സംവിധായകന്‍ പൃഥ്വിരാജ് സുകുമാരന്‍. സിനിമയിലെ 32ാമത് ക്യാരക്ടര്‍ പോസ്റ്ററാണ് ഇന്ന് പുറത്തുവിട്ടത്. ലൂസിഫറില്‍ സഞ്ജീവ് കുമാര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജിജു ജോണിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ ആണ് പുറത്തു വന്നത്.
സ്റ്റീഫന്‍ നെടുമ്പള്ളി 45 കോടി നല്‍കി രക്ഷിച്ച എന്‍പിടിവി സിഇഒ സഞ്ജീവ് കുമാറിനെ മലയാളികള്‍ മറക്കില്ല. അതേ കഥാപാത്രം എമ്പുരാനില്‍ എത്തുമ്പോള്‍ സ്‌ക്രീന്‍ സ്‌പേസ് കുറവാണെങ്കിലും താന്‍ ഹാപ്പിയാണെന്ന് ജിജു ജോണ്‍ പറയുന്നു. കാരണം എമ്പുരാനില്‍ അഭിനയത്തിനു പുറമേ മറ്റ് ചില ഉത്തരവാദിത്തങ്ങള്‍ കൂടി ജിജുവിന് സംവിധായകന്‍ പൃഥ്വിരാജ് ഏല്‍പ്പിച്ചിരുന്നു.
ALSO READ: ഫേസ്ബുക്ക് വഴി അപമാനിച്ചു; സനല്‍കുമാര്‍ ശശിധരനെതിരെ രഹസ്യ മൊഴി നല്‍കി നടി
ചിത്രത്തിന്റെ അമേരിക്കന്‍ ഷെഡ്യൂളില്‍ ലൈന്‍ പ്രൊഡ്യൂസറായിരുന്നു ജിജു. എമ്പുരാന്‍ റിലീസിനായി ലോകമെമ്പാടുമുള്ള എല്ലാ മലയാളികളേയും പോലെ താനും ആവേശത്തോടെ കാത്തിരിക്കുകയാണെന്ന് ജിജു പറയുന്നു.
മാഹന്‍ലാല്‍, മഞ്ജു വാര്യര്‍, ടൊവിനോ തുടങ്ങിയ താരങ്ങളും ഒപ്പം തലപ്പത്ത് പൃഥ്വിരാജ് സുകുമാരനും ഇത്രയും ബ്രില്യന്റ് ആയ ആളുകളോടൊപ്പം സാങ്കേതികമായി ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ഒരു വലിയ കാര്യമാണെന്ന് ജിജുവിന്റെ വാക്കുകള്‍.