fbwpx
പുതിയ പാർട്ടി രൂപീകരിക്കുന്നില്ല, ജനങ്ങൾ പാർട്ടിയുണ്ടാക്കിയാൽ അതിലുണ്ടാകും: പി.വി. അന്‍വര്‍
logo

ന്യൂസ് ഡെസ്ക്

Last Updated : 30 Sep, 2024 06:16 AM

ഒരു വിഷയം ഉന്നയിക്കുമ്പോൾ ആദ്യം നോക്കുന്നത് അവരുടെ പേരാണ്, അല്ലാതെ ആ വിഷയം അല്ല. മതവിശ്വാസമുണ്ടായാൽ അവൻ വർഗീയവാദിയല്ലെന്നും അൻവർ പറഞ്ഞു

KERALA


പുതിയ പാർട്ടി രൂപീകരിക്കില്ലെന്ന് നിലമ്പൂരിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പി.വി.അൻവർ എംഎൽഎ. ജനങ്ങള്‍ പാര്‍ട്ടിയുണ്ടാക്കിയാല്‍ അതില്‍ താനുമുണ്ടാകുമെന്നും പി.വി. അന്‍വര്‍ പറഞ്ഞു. മതവിശ്വാസിയായതുകൊണ്ട് ആരും വർഗീയവാദിയാകില്ലെന്നും പേര് അൻവർ എന്നായതുകൊണ്ട് വർഗീയവാദിയാക്കാൻ ശ്രമിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെ മാത്രമാണ് താന്‍ വിശ്വസിച്ചതെന്നും, എന്നാല്‍ അദ്ദേഹം തന്നെ കള്ളനാക്കിയെന്നും പി.വി. അന്‍വര്‍ പറഞ്ഞു.

ആർക്ക് വേണ്ടിയാണോ പോരാട്ടത്തിനിറങ്ങിയത് അവരെ തന്നെ തെരുവിലിറക്കിയിരിക്കുകയാണ് സിപിഎമ്മെന്ന് പി.വി. അൻവർ എംഎൽഎ കൂട്ടിച്ചേര്‍ത്തു.  എന്തിനും ഏതിനും മനുഷ്യനെ വർഗീയമായി കാണുന്ന കാലഘട്ടത്തിലേക്ക് കേരളം നീങ്ങുകയാണ്. ഇന്ത്യ നേരത്തെ നീങ്ങിക്കഴിഞ്ഞു.  ഒരു വിഷയം ഉന്നയിക്കുമ്പോൾ ആദ്യം നോക്കുന്നത് അവരുടെ പേരാണ്, അല്ലാതെ ആ വിഷയം അല്ല. മതവിശ്വാസമുണ്ടായാൽ അവൻ വർഗീയവാദിയല്ലെന്നും അൻവർ പറഞ്ഞു. അഞ്ച് നേരം നിസ്ക്കരിക്കുമെന്ന് പറഞ്ഞതിന് തന്നെ വർഗീയവാദിയാക്കുന്നു.

മതേതരത്തിൻ്റെ മുന്നിൽ കൊടി പിടിച്ച പാരമ്പര്യമാണ് തൻ്റെ കുടുംബത്തിനുള്ളത്. ഒരു വിശ്വാസിയും വർഗീയവാദിയാകുന്നില്ല. മറ്റ് മതങ്ങൾക്കെതിരെ പറയുന്നവനാണ് വർഗീയവാദിയെന്നും അദ്ദേഹം പറഞ്ഞു.


"നിരവധി തവണ സർക്കാർ പരിപാടികളിൽ പ്രാർഥന ഒഴിവാക്കണമെന്ന് പറയാറുണ്ട്. പല ചടങ്ങിലും പ്രായമായവർ ബുദ്ധിമുട്ട് അനുഭവിക്കുന്നു. വിശ്വാസികളും അല്ലാത്തവരും സർക്കാർ പരിപാടികളിലുണ്ടാകും. അതുകൊണ്ടാണ് പ്രാർഥന ഉണ്ടാകരുതെന്ന് പറഞ്ഞത്. ഷാജൻ സ്കറിയ ഇപ്പോഴും വർഗീയ വിഷം കുത്തി വിടുകയാണ്." അന്‍വര്‍ പറഞ്ഞു.


"അൻവർ കള്ളക്കടത്തുകാരെ സഹായിക്കുന്നുവെന്ന് മുഖ്യമന്ത്രി പ്രചരണം നടത്തി. പരാതി നൽകിയപ്പോൾ തെളിവ് ചോദിച്ചു. എല്ലാ പരിശോധനാ സംവിധാനവും കരിപ്പൂരിലുണ്ട്. എന്നിട്ടും എങ്ങനെയാണ് സ്വർണം പുറത്തുവരുന്നത്. ആര് പിടിച്ചാലും കസ്റ്റംസിനെ ഏൽപ്പിക്കണമെന്നുണ്ട്. മുഖ്യമന്ത്രി പറഞ്ഞതല്ല ശരി. പിടിച്ചവർക്ക് 20 ശതമാനം കമ്മീഷൻ കിട്ടും. എന്നിട്ടും പൊലീസ് കസ്റ്റംസിന് നൽകുന്നില്ല. അന്വേഷിച്ചപ്പോൾ കസ്റ്റംസ് കാണാത്തതുപോലെ വിടുകയാണ്. വിവരം സുജിത് ദാസിൻ്റെ ടീമിന് നൽകും. അവരാണ് കേസ് തീരുമാനിക്കുന്നത്. ഇതിനൊക്കെ തെളിവുകളുണ്ട്. മുഖ്യമന്ത്രി എന്നെ കള്ളനാക്കിയപ്പോൾ രണ്ടും കൽപ്പിച്ച് ഇറങ്ങി. സ്വർണ ക്യാരിയർമാരുടെ വിവരങ്ങൾ പുറത്തുവിട്ടു. എന്നിട്ടും ഒരു പൊലീസും അന്വേഷിച്ചില്ല. എന്തേ അന്വേഷിക്കാത്തത്?"  അൻവർ ചോദിച്ചു


ALSO READ : നിലമ്പൂർ പിടിച്ചെടുത്ത എംഎൽഎയോട് സിപിഎം കാണിക്കുന്നത് നന്ദികേട്: മരുത മുൻ ലോക്കൽ സെക്രട്ടറി


നിലമ്പൂർ ചമ്പക്കുന്നിൽ നടക്കുന്ന അൻവറിൻ്റെ രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മരുത മുൻ ലോക്കൽ സെക്രട്ടറി ഇ.എസ്. സുകു സ്വാഗതം പറഞ്ഞു. സർക്കാരിനെതിരെയും പാർട്ടിക്കെതിരെയും കൂടുതൽ കാര്യങ്ങൾ ഇന്ന് തുറന്നുപറയുമെന്ന് അൻവർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സിപിഎമ്മിനോട് യുദ്ധം പ്രഖ്യാപിച്ച ശേഷം അൻവർ വിളിച്ചു ചേർത്ത ആദ്യ വിശദീകരണ യോഗമാണ് ഇത്. 



WORLD
യെമനിലെ പവർ സ്റ്റേഷനുകളിലും തുറമുഖങ്ങളിലും ഇസ്രയേൽ വ്യോമാക്രമണം; ഒരാൾ കൊല്ലപ്പെട്ടു
Also Read
user
Share This

Popular

KERALA
WORLD
കേട്ടപ്പോള്‍ ദുഃഖം തോന്നി, സംഭവിക്കാന്‍ പാടില്ലാത്തത്; പത്തനംതിട്ടയില്‍ കായികതാരം പീഡനത്തിനിരയായതില്‍ മന്ത്രി ചിഞ്ചുറാണി