16 മണിക്കൂര്‍ ജയില്‍വാസത്തിനിടെ യുഡിഎഫ് നേതാക്കളില്‍ നിന്ന് വലിയ പിന്തുണ ലഭിച്ചതോടെയാണ് പി.വി. അന്‍വര്‍ ലീഗ് നേതാക്കളെ കാണാന്‍ നേരിട്ടെത്തിയത്
യുഡിഎഫിലേക്കുള്ള വഴി ഉറപ്പാക്കി പി.വി. അന്‍വര്‍ എംഎല്‍എ. ലീഗ് നേതാക്കളായ പാണക്കാട് സാദിഖലി തങ്ങള്‍, പി.കെ. കുഞ്ഞാലികുട്ടി എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തി. പുതിയ വനനിയമ ഭേദഗതി ബില്ലിലെ ജനവിരുദ്ധതയാണ് ചര്‍ച്ച ചെയ്തതെന്ന് അന്‍വറും ഉന്നയിക്കുന്ന വിഷയം അതീവ ഗൗരവമുള്ളതാണെന്ന് ലീഗ് നേതാക്കളും പറഞ്ഞു.
16 മണിക്കൂര്‍ ജയില്‍വാസത്തിനിടെ യുഡിഎഫ് നേതാക്കളില്‍ നിന്ന് വലിയ പിന്തുണ ലഭിച്ചതോടെയാണ് പി.വി. അന്‍വര്‍ ലീഗ് നേതാക്കളെ കാണാന്‍ നേരിട്ടെത്തിയത്. ആദ്യം പാണക്കാട് സാദിഖലി തങ്ങളുമായി കുടിക്കാഴ്ച നടത്തി. അന്‍വറിന്റെ യുഡിഎഫ് പ്രവേശനം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് പറഞ്ഞ പി.കെ. കുഞ്ഞാലിക്കുട്ടി, അദ്ദേഹം ഉന്നയിച്ച വിഷയങ്ങള്‍ ഗൗരവമായാണ് യുഡിഎഫ് കാണുന്നതെന്നും പ്രതികരിച്ചു.
Also Read: കായികമേളയില്‍ നിന്ന് രണ്ട് സ്‌കൂളുകളെ വിലക്കിയ നടപടി പിന്‍വലിക്കും: വി. ശിവന്‍കുട്ടി
പിണറായി സര്‍ക്കാരിനെ താഴെയിറക്കാനും, വനനിയമ ഭേദഗതിക്കെതിരെയും യോജിച്ച് സമരം ചെയ്യുന്നവര്‍ക്കൊപ്പം താനുണ്ടാകുമെന്ന് അന്‍വര്‍ പറഞ്ഞു. അധികാരസ്ഥാനമല്ല തന്റെ ലക്ഷ്യമെന്നും പി.വി അന്‍വര്‍ പ്രതികരിച്ചു.
കൂടുതല്‍ യുഡിഎഫ് നേതാക്കളെയും മതമേലധ്യക്ഷന്‍മാരെയും കണ്ട് തന്റെ നയം വിശദീകരിക്കാനാണ് വരും ദിവസങ്ങളില്‍ പി.വി അന്‍വര്‍ ലക്ഷ്യമിടുന്നത്. ഒപ്പം യുഡിഎഫിലേക്കുള്ള എളുപ്പവഴി കണ്ടെത്തുക എന്നതും കൂടിയാണ് അന്‍വറിന്റെ ഈ കൂടിക്കാഴ്ചകളുടെ പ്രധാന ലക്ഷ്യവും.