ലക്ഷദ്വീപിൽ അടുത്ത ദിവസങ്ങളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു
ലക്ഷദ്വീപിൽ അടുത്ത ദിവസങ്ങളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ മാസം 25 വരെ, മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വേഗതയിലും, ചില അവസരങ്ങളിൽ 55 കിലോമീറ്റർ വേഗതയിലും ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുണ്ട്.
ലക്ഷദ്വീപിൽ കടൽ പ്രക്ഷുബ്ധമാകാനും ഉയർന്ന തിരമാലകൾ ഉണ്ടാകുവാനും സാധ്യതയുള്ളതിനാൽ ഈ കാലയളവിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. മോശം കാലാവസ്ഥയെ തുടർന്ന് കഴിഞ്ഞ ദിവസം ബോട്ടുകൾ തിരികെ എത്തിയിരുന്നു.