fbwpx
കോവിഡ് ബാധിതയെ ആംബുലൻസിൽ വെച്ച് പീഡിപ്പിച്ച കേസ്; പ്രതി നൗഫൽ കുറ്റക്കാരനെന്ന് കോടതി
logo

ന്യൂസ് ഡെസ്ക്

Last Updated : 10 Apr, 2025 02:36 PM

പെട്ടെന്ന് ഉണ്ടായ തോന്നലിൻ്റെ പുറത്ത് ചെയ്തുപോയതാണെന്നും, മാപ്പ് തരണമെന്നും  നൗഫൽ പറയുന്നത് യുവതി ഫോണിൽ റെക്കോർഡ് ചെയ്തിരുന്നു

KERALA


പത്തനംതിട്ടയിൽ കോവിഡ് ബാധിതയെ ആംബുലൻസിൽ വെച്ച് പീഡിപ്പിച്ച കേസിൽ  പ്രതി നൗഫൽ കുറ്റക്കാരനെന്ന് കോടതി. പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. കായംകുളം സ്വദേശിയും ആംബുലൻസ് ഡ്രൈവറുമായ നൗഫൽ രോഗബാധിതയെ കോവിഡ് സെൻ്ററിലേക്ക് പോകും വഴിയാണ് പീഡിപ്പിച്ചത്. 2029സെപ്തംബർ 5നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.


ALSO READനാലര പവന് വേണ്ടിയുള്ള കൊലപാതകം; വിനീത കൊലക്കേസിൽ പ്രതി രാജേന്ദ്രൻ കുറ്റക്കാരനെന്ന് കോടതി


അടൂരിൽ നിന്നും കോഴഞ്ചേരിയിലേക്ക് കൊണ്ടുപോകും വഴി ആറന്മുളയിൽ വച്ചാണ് യുവതിയെ പീഡനത്തിനിരയാക്കിയത്. കോഴഞ്ചേരിയിലേക്ക് പോകാൻ യഥാർഥത്തിൽ ആറന്മുളയിലേക്ക് പോകേണ്ട കാര്യമില്ല. നൗഫൽ മനപൂർവം ദിശമാറ്റി ആറന്മുളയിലുള്ള മൈതാനത്തേക്ക് വാഹനം ഓടിച്ചുകയറ്റുകയായിരുന്നു. ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ച ശേഷം ആംബുലൻസിൻ്റെ പിന്നിലേക്ക് എത്തി യുവതിയെ ചവിട്ടി വീഴ്ത്തി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.


ALSO READഒടുവിൽ മോചനം; കണ്ണൂരിൽ കെട്ടിടത്തിൽ കുടുങ്ങിയ അങ്ങാടിക്കുരുവിയെ തുറന്നുവിട്ടു


തുടർന്ന് യുവതിയോട് നൗഫൽ മാപ്പ് പറയുകയും ചെയ്തിരുന്നു. പെട്ടെന്ന് ഉണ്ടായ തോന്നലിൻ്റെ പുറത്ത് ചെയ്തുപോയതാണെന്നും, മാപ്പ് തരണമെന്നും  നൗഫൽ പറയുന്നത് യുവതി ഫോണിൽ റെക്കോർഡ് ചെയ്യുകയും, അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ സമർപ്പിക്കുകയും ചെയ്തു. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പൊലീസ് പിടികൂടുന്നത്. ഇയാൾ കൊലക്കേസിലടക്കം പ്രതിയാണെന്ന് ജില്ലാ പൊലീസ് മേധാവി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പ്രതിയുടെ ശിക്ഷാ നാളെ വിധിക്കും.


KERALA
ലഹരി ഉപയോഗത്തില്‍ മുഖം നോക്കാതെ നടപടിയെന്ന് സിനിമാ മന്ത്രി; ലഹരി പരിശോധനയിൽ സിനിമാ സെറ്റിന് പ്രത്യേക പരിഗണനയില്ലെന്ന് എം.ബി. രാജേഷ്
Also Read
user
Share This

Popular

KERALA
KERALA
BJPയും ആർഎസ്എസും മുനമ്പത്ത് വർഗീയ ചേരിതിരിവ് നടത്തി; വിലപ്പോയില്ലെന്നതിന് തെളിവാണ് വർഗീസ് ചക്കാലക്കലിൻ്റെ പ്രസ്താവന: എം. വി. ഗോവിന്ദൻ