രാവിലെ പത്ത് മണി മുതൽ മുംബൈയിലെ നാഷ്ണൽ സെൻ്റർ ഫോർ പെർഫോമിംഗ് ആർട്സിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചിരിക്കുകയായിരുന്നു.
രത്തൻ ടാറ്റയ്ക്ക് വിട നൽകി രാജ്യം. വെർളി ശ്മശാനത്തിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് രാജ്യം രത്തൻ ടാറ്റയ്ക്ക് അന്ത്യ യാത്ര ഒരുക്കിയത്. രാവിലെ പത്ത് മണി മുതൽ മുംബൈയിലെ നാഷ്ണൽ സെൻ്റർ ഫോർ പെർഫോമിംഗ് ആർട്സിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചിരിക്കുകയായിരുന്നു.
ഇന്നലെ രാത്രി 11.30 യോടെയായിരുന്നു രത്തൻ ടാറ്റ അന്തരിച്ചത്. തിങ്കളാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. രക്തസമ്മർദം താഴ്ന്നതിനെ തുടർന്നായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മുംബൈയിലെ ബ്രീച് കാൻഡി ആശുപത്രിയിൽ വെച്ചായിരുന്നു രത്തൻ ടാറ്റയുടെ അന്ത്യം. അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകൾ പൂർണ ബഹുമതികളോട് കൂടിത്തന്നെ സംസ്കരിക്കുമെന്ന് മഹരാസ്‌ത്ര മുഖ്യമത്രി ഏക്നാഥ് ഷിൻഡെ ബുധനാഴ്ച്ച രാത്രി അറിയിച്ചിരുന്നു.
അതേസമയം, രത്തൻ ടാറ്റയുടെ നേട്ടങ്ങൾക്ക് അംഗീകാരമായി രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതര്തന നൽകണമെന്ന് മുഖ്യമത്രി ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭാ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം പാസ്സാക്കി. രത്തൻ ടാറ്റയോടുള്ള ആദര സൂചകമായി മഹരാഷ്ട്ര സർക്കാരും ഗുജറാത്ത് സർക്കാരും ഒരു ദിവസം ദുഃഖാചരണം പ്രഖ്യാപിച്ചു.