30 ദിവസം നീണ്ടു നില്‍ക്കുന്ന കോഴ്‌സില്‍ വിനീത് ഉള്‍പ്പെടെയുള്ളവര്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്നായിരുന്നു നിര്‍ദേശം.
മലപ്പുറം അരീക്കോട് സായുധ ക്യാംപില്‍ നടക്കാനിരുന്ന റിഫ്രഷര്‍ കോഴ്‌സ് നിര്‍ത്തിവെച്ചു. ഡിസംബര്‍ 16 മുതലായിരുന്നു രണ്ടാമത്തെ കോഴ്‌സ് ആരംഭിക്കാനിരുന്നത്.
വയനാട് സ്വദേശിയായ കമാന്‍ഡോ വിനീതിന്റെ ആത്മഹത്യയിലേക്ക് നയിച്ചത് റിഫ്രഷർ കോഴ്‌സ് പരാജയപ്പെട്ടതിലുണ്ടായ മനോവിഷത്താല്‍ ആയിരുന്നെന്ന് തെളിയിക്കുന്ന രേഖകള്‍ അടക്കം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് കോഴ്‌സ് നിര്‍ത്തിവെച്ചുകൊണ്ടുള്ള നടപടിയുണ്ടായിരിക്കുന്നത്.
30 ദിവസം നീണ്ടു നില്‍ക്കുന്ന കോഴ്‌സില്‍ വിനീത് ഉള്‍പ്പെടെയുള്ളവര്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്നായിരുന്നു നിര്‍ദേശം. ഭാര്യയുടെ പ്രസവത്തിന് അവധി ചോദിച്ചിരുന്നെങ്കിലും വിനീതിന് അവധി നല്‍കിയിരുന്നില്ല. ഈ മനോവിഷമത്തിലാണ് വിനീത് ആത്മഹത്യ ചെയ്തതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
വയനാട് സ്വദേശിയായ വിനീതിനെ കഴിഞ്ഞ ദിവസമാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. എകെ 47 റൈഫിള്‍ ഉപയോഗിച്ച് സ്വയം നിറയൊഴിക്കുകയായിരുന്നു.