സിഡ്നി ടെസ്റ്റിൽ നിന്നുള്ള തൻ്റെ പിന്മാറ്റം വിരമിക്കലിന് മുന്നോടിയായല്ലെന്നും, അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് ഉടനെയൊന്നും പിൻവാങ്ങുകയുമില്ലെന്നാണ് രോഹിത് വിശദീകരിക്കുന്നത്
സിഡ്‌നിയിൽ നടക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ അഞ്ചാം ടെസ്റ്റിൽ നിന്ന് പിന്മാറിയതിൽ അപ്രതീക്ഷിത തീരുമാനത്തിൽ മൗനം വെടിഞ്ഞ് ഇന്ത്യൻ നായകൻ രോഹിത് ശർമ. തൻ്റെ ടെസ്റ്റ് കരിയറിൻ്റെ അവസാനമാണിതെന്ന അഭ്യൂഹങ്ങൾക്ക് മറുപടി നൽകി താരം നേരത്തെ രംഗത്തെത്തിയിരുന്നു. താൻ രണ്ടു കുട്ടികളുടെ പിതാവും യാഥാർത്ഥ്യബോധം ഉള്ളയാളുമാണെന്നാണ് വിമർശകർക്ക് രോഹിത്തിൻ്റെ മറുപടി. താൻ ടീമിൽ നിന്ന് എപ്പോൾ പോകണമെന്ന് പറയേണ്ടത് പുറത്തുള്ളവരല്ലെന്നും ഇന്ത്യൻ നായകൻ തിരിച്ചടിച്ചു.
"ഞാനും യാഥാർത്ഥ്യബോധം ഉള്ളവനായിരിക്കണം. ഇത്രയും കാലം ഞാൻ ഈ ഗെയിം കളിച്ചു. ഞാൻ എപ്പോൾ പോകണം, പുറത്ത് ഇരിക്കണം, ടീമിനെ നയിക്കണമെന്ന് പുറത്ത് നിന്ന് ആർക്കും തീരുമാനിക്കാൻ കഴിയില്ല. ഞാൻ വിവേകമുള്ളവനും പക്വതയുള്ളവനും രണ്ട് കുട്ടികളുടെ പിതാവുമാണ്. ജീവിതത്തിൽ എന്താണ് വേണ്ടതെന്ന് എനിക്ക് നന്നായറിയാം,” രോഹിത് പറഞ്ഞു.
സിഡ്‌നി ടെസ്റ്റിൽ നിന്നുള്ള തൻ്റെ പിന്മാറ്റം വിരമിക്കലിന് മുന്നോടിയായല്ലെന്നും, അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് ഉടനെയൊന്നും പിൻവാങ്ങുകയുമില്ലെന്നാണ് രോഹിത് വിശദീകരിക്കുന്നത്.
"ഞാൻ വളരെ ദൂരെ നിന്ന് (ഓസ്ട്രേലിയയിലേക്ക്) വന്നതാണ്. കളത്തിന് പുറത്തിരിക്കാൻ വന്ന ആളല്ല. എനിക്ക് ഇന്ത്യയെ ജയിപ്പിക്കണം. അതിന് വേണ്ടിയാണ് എൻ്റെ ഹൃദയം വെമ്പുന്നത്. എന്നാൽ കുറേ നാളായി എൻ്റെ ബാറ്റിൽ നിന്ന് റൺസ് വരുന്നില്ല. അത് നിരാശപ്പെടുത്തുന്നതാണ്. അതാണ് ഞാൻ സിഡ്നിയിൽ കളിക്കാതിരിക്കാൻ കാരണം. ഇത് അത്ര എളുപ്പമുള്ള തീരുമാനമായിരുന്നില്ല. ടീമിന് എന്താണോ വേണ്ടത്, അത് ചെയ്യുകയാണ് വേണ്ടത്," ഹിറ്റ്മാൻ പറഞ്ഞു.
ALSO READ: "ഉടനെ വിരമിക്കില്ല"; സിഡ്നി ടെസ്റ്റിൽ കളിക്കാത്തതിൻ്റെ കാരണം വെളിപ്പെടുത്തി രോഹിത് ശർമ | VIDEO