fbwpx
അൻവർ സ്വയം തിരുത്തണം; എങ്കിൽ രാഷ്ട്രീയമായി സഹകരിക്കുന്നതിൽ യുഡിഎഫിന് പ്രശ്നമുണ്ടാവേണ്ട കാര്യമില്ല: വി.ടി. ബൽറാം
logo

ന്യൂസ് ഡെസ്ക്

Last Updated : 06 Jan, 2025 04:58 PM

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അൻവറിന്‌ നിരുപാധിക പിന്തുണ നൽകുന്നതായി ബൽറാം അറിയിച്ചത്

KERALA


തൻപ്രമാണിത്തവും ധാർഷ്ഠ്യവും കുറച്ചാൽ അൻവറിനോട് രാഷ്ട്രീയമായി സഹകരിക്കുന്നതിൽ യുഡിഎഫിന് പ്രശ്നമുണ്ടാവേണ്ട കാര്യമില്ലെന്ന് കോൺ​ഗ്രസ് നേതാവ് വി.ടി. ബൽറാം. രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശവും വി.ഡി. സതീശനെതിരായ 150 കോടിയുടെ വ്യാജ ആരോപണവും ചേലക്കര ഇലക്ഷൻ സമയത്ത് നടത്തിയ ജാതീയ പരാമർശങ്ങളും പിൻവലിച്ച് പി.വി.അൻവർ സ്വയം തിരുത്തണമെന്നും ബൽറാം ആവശ്യപ്പെട്ടു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അൻവറിന്‌ നിരുപാധിക പിന്തുണ നൽകുന്നതായി ബൽറാം അറിയിച്ചത്.



നിലമ്പൂർ ഡിഎഫ്ഒ ഓഫീസിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇന്നലെ രാത്രിയാണ് പൊലീസ് അൻവറിനെ അറസ്റ്റ് ചെയ്തത്. വൻ സന്നാഹത്തോടെ വീട് വളഞ്ഞായിരുന്നു അറസ്റ്റ്. രാത്രി തന്നെ വൈദ്യപരിശോധന നടത്തി മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ അൻവറിനെ 14 ദിവസത്തേക്ക് റിമാൻഡിൽ വിടുകയായിരുന്നു.



കരുളായി ഫോറസ്റ്റ് റേഞ്ചിലെ മാഞ്ചീരി വനത്തിൽ ആനയുടെ ആക്രമണത്തിൽ ആദിവാസി യുവാവ് മരണപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് അൻവറിൻ്റെ ഡിഎംകെ പാർട്ടി ഡിഎഫ്ഒ ഓഫീസ് ഉപരോധിക്കുന്നതിനിടെയാണ് അക്രമസംഭവങ്ങളുണ്ടായത്. അന്‍വർ പ്രസംഗിച്ച് പോയ ശേഷം ഓഫീസിനുള്ളിലേക്ക് അതിക്രമിച്ച കടന്ന പ്രവർത്തകർ ജനൽ ചില്ലുകൾ, കസേര എന്നിവ അടിച്ചു തകർക്കുകയായിരുന്നു.


Also Read: പി.വി. അൻവറിൻ്റെ അറസ്റ്റ്: ആക്രമണം നടന്നത് അൻവറിന്റെ പ്രേരണയിൽ, പൊലീസിനെ തള്ളിമാറ്റി നിലത്തിട്ട് ചവിട്ടി, റിമാൻഡ് റിപ്പോർട്ട് പുറത്ത്



വി.ടി. ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശവും വി.ഡി. സതീശനെതിരായ 150 കോടിയുടെ വ്യാജ ആരോപണവും ചേലക്കര ഇലക്ഷൻ സമയത്ത് നടത്തിയ ജാതീയ പരാമർശങ്ങളും പിൻവലിച്ച് പി.വി.അൻവർ സ്വയം തിരുത്തണം. തൻപ്രമാണിത്തവും ധാർഷ്ഠ്യവും ഒരു പൊടിക്ക് കുറക്കണം. അങ്ങനെയുള്ള ഒരു അൻവറിനോട് രാഷ്ട്രീയമായി സഹകരിക്കുന്നതിൽ യുഡിഎഫിന് പ്രശ്നമുണ്ടാവേണ്ട കാര്യമില്ല.


അതേസമയം വന്യമൃഗശല്യം പരിഹരിക്കാൻ ചെറുവിരലനക്കാത്ത വനം വകുപ്പിന്റെ വീഴ്ചയും പോലീസിലെ സമ്പൂർണ്ണ സി.ജെ.പി.വൽക്കരണവുമടക്കം അൻവർ സമീപകാലത്ത് ഉന്നയിക്കുന്ന രാഷ്ട്രീയ വിഷയങ്ങൾക്ക് നല്ല പ്രസക്തിയുണ്ട്. ഒരു ജനപ്രതിനിധി എന്ന നിലയിൽ അത്തരം ജനകീയ കാര്യങ്ങൾ ഉന്നയിക്കാനുള്ള അൻവറിന്റെ അവകാശത്തെ ആർക്കും ചോദ്യം ചെയ്യാനാവില്ല. അതിന്റെ പേരിൽ രാഷ്ട്രീയ വേട്ടയാടൽ നേരിടുന്ന അൻവറിന് നിരുപാധിക പിന്തുണയുണ്ടായിരിക്കും.




Also Read: വയനാട്ടില്‍ DCC ട്രഷറര്‍ ജീവനൊടുക്കിയ സംഭവം: ഉത്തരവാദി പാർട്ടി നേതൃത്വം, കോൺഗ്രസിനെ വെട്ടിലാക്കി ആത്മഹത്യാക്കുറിപ്പ് പുറത്ത്



Also Read
user
Share This

Popular

KERALA
NATIONAL
അവള്‍ക്കൊപ്പം; ഹണിറോസിന് പിന്തുണയുമായി ഡബ്ല്യുസിസി