മാര്‍ക്‌സിയന്‍ തത്വങ്ങളെ അടിസ്ഥാനമാക്കിയില്ലെങ്കില്‍ അത് പിന്നീട് ജനങ്ങള്‍ക്കെതിരാകുമെന്നും വെട്രിമാരന്‍ വേദിയില്‍ പറഞ്ഞു.
സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സാംസ്‌കാരിക വേദിയിലെത്തി വെട്രിമാരനും സമുദ്രക്കനിയും. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒന്നാകണമെന്ന് സമുദ്രക്കനിയും, ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന നേതാക്കളാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് തന്നെ ആകര്‍ഷിച്ചത് എന്ന് വെട്രിമാരനും വേദിയില്‍ പറഞ്ഞു. പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്ന മധുര താമുക്കം മൈതാനിയില്‍ തിങ്ങി നിറഞ്ഞ പാര്‍ട്ടിക്കാര്‍ക്കിടയിലേക്കായിരുന്നു സമുദ്രക്കനിയുടെയും വെട്രിമാരന്റേയും വരവ്.
എങ്ങനെ കമ്മ്യൂണിസ്റ്റായെന്ന് വിശദീകരിച്ചായിരുന്നു സമുദ്രക്കനിയുടെ പ്രസംഗം തുടങ്ങിയത്. അപ്പ കോണ്‍ഗ്രസും മാമന്‍ കമ്യൂണിസ്റ്റുമായിരുന്നെന്ന് സമുദ്രക്കനി പറഞ്ഞു. ചുവപ്പെന്നാല്‍ നേരിന്റെയും നന്മയുടെയും നിറമാണെന്നും സമുദ്രക്കനി പറഞ്ഞു.
ALSO READ: പപുവ ന്യൂ ഗിനിയയിലെ ന്യൂ ബ്രിട്ടന്‍ തീരത്ത് വന്‍ ഭൂകമ്പം; 6.9 തീവ്രത രേഖപ്പെടുത്തി
കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒന്നാകണമെന്നും സമുദ്രക്കനി വേദിയില്‍ ആവശ്യപ്പെട്ടു. എല്ലാവര്‍ക്കും എല്ലാം കൊടുക്കണം എന്ന് ചിന്തിക്കുന്നവനാണ് കമ്യൂണിസ്റ്റ്,
കമ്യൂണിസം വലിയ മാറ്റം കൊണ്ടുവരും. ഒന്നായി നില്‍ക്കണം. തീ തീ തന്നെയാണെന്നായിരുന്നു സമുദ്രക്കനി പറഞ്ഞത്.
അതേസമയം താനൊരു മാര്‍ക്‌സിയന്‍ വിദ്യാര്‍ഥിയാണെന്ന് വെട്രിമാരന്‍ പറഞ്ഞു. മാര്‍ക്‌സിയന്‍ തത്വങ്ങളെ അടിസ്ഥാനമാക്കിയില്ലെങ്കില്‍ അത് പിന്നീട് ജനങ്ങള്‍ക്കെതിരാകുമെന്നും വെട്രിമാരന്‍ വേദിയില്‍ പറഞ്ഞു. വിടുതലൈ സിനിമയെക്കുറിച്ചും സംസാരിച്ച വെട്രിമാരന്‍, ജനങ്ങളിലേക്കിറങ്ങിച്ചെല്ലുന്ന എന്നാല്‍ അറിയപ്പെടാതെ പോകുന്ന നേതാക്കന്മാരെക്കുറിച്ചും വേദിയില്‍ പറഞ്ഞു.
വെട്രിമാരന്റേയും സമുദ്രക്കനിയുടെയും വാക്കുകള്‍ താമുക്കം മൈതാനിയില്‍ ഒത്തുകൂടിയ ജനങ്ങള്‍ വലിയ ആവേശത്തോടെയാണ് സ്വീകരിച്ചത്. സാംസ്‌കാരിക പരിപാടിയില്‍ വിജയ് സേതുപതി എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ചില ബുദ്ധിമുട്ടുകള്‍ കാരണം എത്താന്‍ ആകില്ലെന്ന് അറിയിക്കുകയായിരുന്നു.