സിദ്ദീഖും നടിയും ഒരേ ഹോട്ടലിൽ ഉണ്ടായിരുന്നതിന് തെളിവ് കണ്ടെത്തി
നടൻ സിദ്ദീഖിനെതിരെ നടി ഉയർത്തിയ ലൈംഗീകാരോപണ പരാതിയിൽ നിർണായക തെളിവുകൾ പുറത്ത്. സിദ്ദീഖും നടിയും ഒരേ ഹോട്ടലിൽ ഉണ്ടായിരുന്നതിന് തെളിവ് കണ്ടെത്തി. തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലെ രജിസ്റ്ററിൽ ഇരുവരുടെയും പേരുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളതായാണ് വിവരം. സിദ്ദീഖ് 3 ദിവസം ഹോട്ടലിൽ താമസിച്ചതായി തെളിവുകളുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
റിസപ്ഷനിലെ രജിസ്റ്ററിൽ പേരെഴുതി ഒപ്പുവെച്ചാണ് നടി മുറിയിലെത്തിയത്. ഒന്നാം നിലയിലാണ് സിദ്ദീഖ് മുറിയെടുത്തിരുന്നത്. സിദ്ദീഖ് ആവശ്യപ്പെട്ട പ്രകാരം
തിരുവനന്തപുരം നിള തിയേറ്ററിലെ പ്രിവ്യൂ ഷോയ്ക്ക് ശേഷമായിരുന്നു ഹോട്ടൽ മുറിയിലെത്തിയത് എന്നും നടിയുടെ മൊഴിയിലുണ്ട്. ഹോട്ടലിൽ വച്ചാണ് സിദ്ദിഖ് ക്രൂരമായി പീഡിപ്പിച്ചത്. ഇത് മാതാപിതാക്കളോട് പറഞ്ഞിരുന്നെന്നും നടിയുടെ മൊഴിയിൽ പറയുന്നു. പ്രിവ്യൂ ഷോയിൽ ഇരുവരും ഒപ്പം ഉണ്ടായിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നടിയുടെ മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തും
Also Read: സിദ്ദീഖിനെതിരായ ലൈംഗികാരോപണം; യുവതിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും
2016 ൽ സിനിമ ചർച്ചയ്ക്കായി വിളിച്ചു വരുത്തി പീഡിപ്പിച്ചതായാണ് സിദ്ദീഖിനെതിരെയുള്ള മൊഴി. അതിക്രൂരമായ ബലാത്സംഗം നടന്നതായിട്ടാണ് യുവതി മൊഴി നൽകിയത്. ഇതേ തുടർന്നാണ് ഇന്ന് യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുവാൻ പൊലീസ് തീരുമാനിച്ചത്. കഴിഞ്ഞ ദിവസം അന്വേഷണ സംഘം തിരുവനന്തപുരത്തെത്തി യുവതിയുടെ മൊഴിയെടുത്തിരുന്നു. കൃത്യം നടന്നെന്ന് പറയുന്ന മസ്‌കറ്റ് ഹോട്ടലിലെ രേഖകള്‍ ഹാജരാക്കാന്‍ മാനേജ്മെൻ്റിനോട് പൊലീസ് ആവശ്യപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇപ്പോൾ ഇരുവരുടേയും പേരുകൾ രജിസ്റ്റർ ചെയ്തതിന് തെളിവുകൾ ലഭിച്ചിട്ടുള്ളത്.
Also Read: മുകേഷ് അടക്കം ഏഴ് പേര്‍ക്കെതിരെ എഫ്‌ഐആര്‍; പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും