ബലാത്സംഗം, ഗൂഢാലോചന എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്
കൊച്ചി സ്വദേശിയായ നടിയുടെ ലൈംഗികാതിക്രമ പരാതിയിൽ അഡ്വ വി.എസ് ചന്ദ്രശേഖരനെതിരെ പൊലീസ് കേസ്. ബലാത്സംഗം, ഗൂഢാലോചന എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. ആലുവ സ്വദേശിയായ നടി നൽകിയ പരാതിയിലാണ് എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തത്.
ലൈംഗികാരോപണ പരാതിയിൽ കോൺഗ്രസ് നേതാവ് വി. എസ് ചന്ദ്രശേഖരൻ രാജിവെച്ചിരുന്നു. കെപിസിസി നിയമ സഹായ സെൽ ചെയർമാൻ സ്ഥാനവും, ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയിൽ നിന്നുമാണ് വി.എസ്. ചന്ദ്രശേഖരൻ സ്ഥാനമൊഴിഞ്ഞത്. പീഡന പരാതി ഉയർന്നുവന്ന സാഹചര്യത്തിൽ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടാണ് രാജിയെന്ന് ചന്ദ്രശേഖരൻ പറഞ്ഞിരുന്നു. രാജിക്കത്ത് കെപിസിസി അധ്യക്ഷന് കൈമാറിയിട്ടുണ്ട്.
READ MORE: ലൈംഗികാതിക്രമപരാതി; മുകേഷിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു
ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ നിരവധി പേരാണ് തങ്ങൾ നേരിട്ട ദുരുനുഭവങ്ങൾ പറഞ്ഞ് രംഗത്തെത്തിയത്. നടന്മാരായ മുകേഷ്, ജയസൂര്യ, മണിയൻ പിള്ള രാജു, ഇടവേള ബാബു തുടങ്ങിയവർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
READ MORE: സുരേഷ് ഗോപിയുടെ പരാതിയില്‍ മാധ്യമങ്ങള്‍ക്കെതിരെ കേസ്