fbwpx
മുസ്ലിം വിരോധിയില്ല! സമുദായത്തിൻ്റെ കുത്തക അവകാശം ലീഗ് ഏറ്റെടുക്കേണ്ട: പ്രസംഗത്തെ ദുർവ്യാഖ്യാനം ചെയ്യുന്നുവെന്ന് വെള്ളാപ്പള്ളി
logo

ന്യൂസ് ഡെസ്ക്

Last Updated : 09 Apr, 2025 07:14 PM

ലീഗ് നേതാക്കളാണ് പ്രസം​ഗത്തെ ഇങ്ങനെ പ്രചരിപ്പിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു

KERALA


മലപ്പുറം വിരുദ്ധ പരാമർശത്തിൽ വിശദീകരണവുമായി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മലപ്പുറത്തെ പ്രസംഗത്തെ ദുർവ്യാഖ്യാനം ചെയ്യുന്നുവെന്നാണ് വെള്ളാപ്പള്ളിയുടെ വിശദീകരണം. ലീഗാണ് തെറ്റിധാരണ പരത്തുന്നത്. രാഷ്ട്രീയ പ്രമാണികൾക്ക് വേണ്ടിയാണ് ഇതു ചെയ്യുന്നത്. താനൊരിക്കലും മുസ്ലിം വിരോധിയില്ല. ലീഗ് നേതാക്കളാണ് പ്രസം​ഗത്തെ ഇങ്ങനെ പ്രചരിപ്പിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. ലീഗ് മുസ്ലിം സമുദായത്തിൻ്റെ കുത്തക അവകാശം ഏറ്റെടുക്കേണ്ട. ലീഗിൻ്റെ ഭരണത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിച്ചിട്ടില്ല. പല തവണ കയറി ഇറങ്ങിയെങ്കിലും ഒന്നും തന്നില്ലെന്നും വെള്ളാപ്പള്ളി നടേശൻ കുറ്റപ്പെടുത്തി.

എസ്എന്‍ഡിപി യോഗം നിലമ്പൂര്‍ യൂണിയന്‍ സംഘടിപ്പിച്ച കണ്‍വെന്‍ഷനിലായിരുന്നു വെള്ളാപ്പള്ളി നടേശന്റെ വിവാദ പരാമര്‍ശം. മലപ്പുറം പ്രത്യേക രാജ്യമാണെന്നും, ഈഴവര്‍ക്ക് ജില്ലയില്‍ അവഗണയാണന്നുമാണ് വെള്ളാപ്പള്ളി പറഞ്ഞത്. നിങ്ങള്‍ പ്രത്യേക രാജ്യത്തിനിടയില്‍ പേടിച്ച് ഭയന്ന് ജീവിക്കുന്നവരാണ്. സ്വതന്ത്രമായ വായു ശ്വസിച്ചും, അഭിപ്രായം പറഞ്ഞും മലപ്പുറത്ത് ജീവിക്കാന്‍ കഴിയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.


ALSO READ: സുരേഷ് ​ഗോപി വിവാദം: തമാശ പറഞ്ഞാൽ അത് വൈരാഗ്യ ബുദ്ധിയോടെ കാണും, കുഞ്ചൻ നമ്പ്യാർ നേരത്തെ മരിച്ചത് നന്നായി; കെ.ബി. ഗണേഷ് കുമാർ


സ്വാതന്ത്ര്യത്തിന്റെ ഗുണഫലത്തിന്റെ ഒരംശം പോലും പിന്നാക്ക വിഭാഗങ്ങള്‍ക്ക് മലപ്പുറത്ത് ലഭിച്ചിട്ടില്ല. എല്ലാവര്‍ക്കും വോട്ട് കൊടുക്കാന്‍ മാത്രം വിധിക്കപ്പെട്ട വോട്ടുകുത്തിയന്ത്രങ്ങളാണ് നമ്മള്‍. നിങ്ങള്‍ക്ക് പഠിക്കാന്‍ മലപ്പുറത്ത് കുടിപ്പള്ളിക്കൂടമെങ്കിലും തരുന്നുന്നുണ്ടോ. തൊഴിലുറപ്പില്‍ വളരെ പ്രാതിനിധ്യമുണ്ട് എന്നാല്‍ മറ്റെന്തിലാണ് പ്രാതിനിധ്യമുള്ളതെന്നും വെള്ളാപ്പള്ളി ചോദിച്ചിരുന്നു.

നിരവധിപ്പേരാണ് വെള്ളാപ്പള്ളിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതികരിച്ചത്. വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി സിപിഐഎം നേരത്തെ രംഗത്തെത്തിയിരുന്നു. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തിരുന്ന് പറയാന്‍ പറ്റുന്ന വാക്കുകള്‍ അല്ല വെള്ളാപ്പള്ളി പറഞ്ഞതെന്ന് കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചിരുന്നു. സമസ്തയും, ശ്രീനാരായണ മാനവധർമ്മം ട്രസ്റ്റ് യോഗവും വെള്ളാപ്പള്ളിക്കെതിരെ ​രം​ഗത്തെത്തിയിരുന്നു.


KERALA
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് രാഷ്ട്രീയ ​ഗൂഢാലോചനയുടെ ഫലം; അൻവർ ഇഫക്ട് പ്രതിഫലിക്കില്ല: CPIM മലപ്പുറം ജില്ലാ സെക്രട്ടറി വി.പി. അനിൽ
Also Read
user
Share This

Popular

KERALA
BOLLYWOOD MOVIE
ഷൈൻ ടോം ചാക്കോയക്ക് എതിരെ കേസ് എടുക്കും