ഏതായാലും ജോലിചെയ്യാതെ ലക്ഷക്കണക്കിന് രൂപ ശമ്പളവും വാങ്ങി പോയ വ്യക്തിയെ മിടുക്കൻ തന്നെയെന്ന് സോഷ്യൽ മീഡിയ പറയുന്നു. പക്ഷെ കാര്യം മനസിലാക്കിയതോടെ കമ്പനി നടപടിയെടുത്തു. സംഗതി കേസായി. ആറ് വർഷം ജോലിക്ക് വരാത്തതിനാൽ 25 ലക്ഷം പിഴയൊടുക്കാനാണ് ഇയാളോട് കോടതി ആവശ്യപ്പെട്ടത്.
ഒരു ജോലി നേടുക, ശമ്പളം വാങ്ങി ചെലവാക്കുക എന്നതെല്ലാം ഭൂരിഭാഗം മനുഷ്യരുടേയും സ്വപ്നമാണ്. ഇനിപ്പോ ജോലിയിലേലും സാരമില്ല ശമ്പളം മാത്രം മതിയെന്ന സ്വപ്നം കാണുന്ന വിരുതന്മാരുമുണ്ട്. അത്തരം നടക്കാത്ത സ്വപ്നത്തെത്തുറിച്ച് ട്രോളിറക്കുന്ന സോഷ്യൽ മീഡിയ ഇപ്പോൾ ഒറു വാർത്ത കേട്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ്. അതെ ജോലി ചെയ്യാതെ ആറു വർഷത്തോളം കനത്ത തുക ശമ്പളം വാങ്ങിയ ജീവനക്കാരനാണ് ഇപ്പോൾ വാർത്തകളിലെ താരം.
സംഭവം അങ്ങ് സ്പെയിനിലാണ്. കാഡിസിലെ ഒരു മുനിസിപ്പൽ വാട്ടർ സ്ഥാപനത്തിൽ പ്ലാന്റ് സൂപ്പർവൈസറായി ജോലിക്ക് കയറിയ ജോക്വിൻ ഗാർസിയ എന്നയാളാണ് കഥയിലെ നായകൻ. തുടർച്ചയായ ആറു വർഷം ഇയാൾ ജോലി ചെയ്യാതെ മുങ്ങിനടന്നത്. വർഷം 36 ലക്ഷം രൂപ വച്ച് ശമ്പളവും കൈപ്പറ്റിയിരുന്നു. ഇത്രയും വർഷം ഇയാളുടെ അസാന്നിധ്യം കമ്പനി ശ്രദ്ധിച്ചില്ലെന്ന കാര്യത്തിലാണ് ആളുകൾക്ക് ആശങ്ക. തൊഴിലുടമകൾ തമ്മിലുണ്ടായ തർക്കമാണ് ഇയാൾ മുതലെടുത്തതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
1990 ലാണ് ഗാർസിയ ജോലിയിൽ പ്രവേശിക്കുന്നത്.അതേ സമയത്തു തന്നെ കമ്പനിയിലെ മേലധികാരികൾ തമ്മിൽ തർക്കമുണ്ടായി. രണ്ടു വകുപ്പുകളായി തിരിച്ച കമ്പനിയിൽ ഗാർസിയയുടെ ചുമതല ഏത് വകുപ്പിനെന്ന് ധരണയുണ്ടായിരുന്നില്ല. സ്ഥാപനത്തിലെ ആശയക്കുഴപ്പം മുതലെടുത്താണ് ഇയാൾ ജോലിയിൽ നിന്ന് മുങ്ങി നടന്നത്.ജോലി ചെയ്യാതെ തന്നെ വർഷം 36 ലക്ഷം രൂപ ഇയാൾ ശമ്പളമായി വാങ്ങി.
Also Read; അമ്മയാണേലും ഐസ്ക്രീമിൽ തൊട്ടാൽ അപ്പൊ കേസാവും! വിസ്കോൺസിനിൽ അമ്മയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി
2010 -ലാണ്, സ്ഥാപനത്തിൽ ദീർഘകാലം സേവനമനുഷ്ഠിച്ചതിന് ഗാർസിയയ്ക്ക് അവാർഡ് നൽകാൻ കമ്പനി തീരുമാനിച്ചത്. അപ്പോഴാണ് എല്ലാവരും സത്യം അറിഞ്ഞത്. എന്തുകൊണ്ടാണ് ഒരു ജോലിയും ചെയ്യാത്തതെന്നും ജോലിക്ക് വരാത്തതെന്നും ചോദിച്ചപ്പോൾ അയാൾ കൃത്യമായ മറുപടിയൊന്നും നൽകിയില്ല.ജോലിസ്ഥലത്ത് ഇയാളെ ഒറ്റപ്പെടുത്തുകയും ബുദ്ധിമുട്ടിക്കുകയും ചെയ്തുകൊണ്ടാണ് ഇയാൾ ജോലിക്ക് വരാതിരുന്നത് എന്നാണ് ഗാർസിയയുടെ വക്കീൽ പറഞ്ഞത്.
അക്കാലത്ത് കാഡിസ് നഗരത്തിന്റെ ഡെപ്യൂട്ടി മേയറായിരുന്ന ജോർജ്ജ് ബ്ലാസ് ഫെർണാണ്ടസ് ആയിരുന്നു ഗാർസിയയെ നിയമിച്ചത് “വാട്ടർ കമ്പനി അയാളുടെ കാര്യം നോക്കുന്നുണ്ടാകും എന്നാണ് ഞങ്ങൾ കരുതിയത്. പക്ഷേ അങ്ങനെയല്ലായിരുന്നു. 20 വർഷത്തെ സേവനത്തിന് ആദരിക്കാൻ പോകുമ്പോഴാണ് ഞങ്ങൾ ആ സത്യം അറിഞ്ഞത്” എന്നായിരുന്നു. അദ്ദേഹം ഈ സംഭവത്തോട് പ്രതികരിച്ചത്.
ഏതായാലും ജോലിചെയ്യാതെ ലക്ഷക്കണക്കിന് രൂപ ശമ്പളവും വാങ്ങി പോയ വ്യക്തിയെ മിടുക്കൻ തന്നെയെന്ന് സോഷ്യൽ മീഡിയ പറയുന്നു. പക്ഷെ കാര്യം മനസിലാക്കിയതോടെ കമ്പനി നടപടിയെടുത്തു. സംഗതി കേസായി. ആറ് വർഷം ജോലിക്ക് വരാത്തതിനാൽ 25 ലക്ഷം പിഴയൊടുക്കാനാണ് ഇയാളോട് കോടതി ആവശ്യപ്പെട്ടത്.