ഇന്ന് 12 മണിയോടെ പ്രത്യേക അന്വേഷണ സംഘം അമൃതയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തും
പ്രൊഡ്യൂസർക്കെതിരായ ആരോപണത്തിൽ ജൂനിയർ ആർട്ടിസ്റ്റ് ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് മുൻപാകെ മൊഴി നൽകും. പ്രൊഡ്യൂസർ ഷൈജു, പ്രൊഡക്ഷൻ കൺട്രോളർ രാഹുൽ എന്നിവർക്കെതിരെയാണ് മൊഴി നൽകുക. ഇന്ന് 12 മണിയോടെ പ്രത്യേക അന്വേഷണ സംഘം യുവതിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തും. സമൂഹ മാധ്യമങ്ങളിലൂടെയുള്ള വ്യക്തിഹത്യ ഭയക്കുന്നില്ലെന്നും, പരാതിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും യുവതി ന്യൂസ് മലയാളത്തോട് പറഞ്ഞു.
സിനിമാ മേഖലയിലേക്ക് എത്തുന്ന തുടക്കക്കാരാണ് കൂടുതലും ചൂഷണങ്ങൾക്ക് ഇരയാകുന്നത്. ജൂനിയർ ആർട്ടിസ്റ്റുകളോടുള്ള സമീപനത്തിലും മാറ്റം വരേണ്ടതുണ്ട്. സിനിമ മേഖലയിൽ ശുദ്ധികലശം നടക്കണമെന്നും യുവതി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് തനിക്കുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞ് ജൂനിയർ ആർട്ടിസ്റ്റ് രംഗത്തെത്തിയത്. ജൂനിയർ ആർട്ടിസ്റ്റിൽ നിന്നും ക്യാരക്ടർ റോളിലേക്ക് കയറണമെങ്കിൽ അഡ്ജസ്റ്റ്മെൻ്റിന് തയ്യാറാകണമെന്നാവശ്യപ്പെട്ട് നിർമാതാവ് എന്ന പേരിൽ ഒരാൾ സമീപിച്ചിരുന്നതായാണ് നടിയുടെ വെളിപ്പെടുത്തൽ. തയ്യാറല്ലെന്ന് അറിയിച്ചതോടെ അവസരം നഷ്ടമായെന്നും യുവതി പറഞ്ഞിരുന്നു.
READ MORE: ലൈംഗികാതിക്രമപരാതി; മുകേഷിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു