2023 ഏപ്രിലിലാണ് സുഡാനിലെ സംഘർഷം ആരംഭിച്ചത്. ഡിസംബറോടെയാണ് വാദ് മദനിയെ റാപ്പിഡ് സപ്പോർട്ട് ഫോഴ്സ് കീഴടക്കിയത്
രാജ്യത്തിൻ്റെ തന്ത്രപ്രധാനമായ വാദ് മദനി തിരിച്ചുപിടിച്ച് സുഡാൻ. വിമത റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സിൽ നിന്ന് ഈ പ്രദേശം തിരിച്ചുപിടിച്ചതായി അധികൃതർ അറിയിച്ചു. ഗെസിറ പ്രവിശ്യയുടെ തലസ്ഥാനമായ വാദ് മദനി ആർഎസ്എഫിൻ്റെ (റാപ്പിഡ് സപ്പോർട്ട് ഫോഴ്സ്)കീഴിലായിട്ട് ഒരു വർഷത്തിലേറെയായി. യുദ്ധത്തിൻ്റെ ആദ്യ മാസങ്ങളിൽ കുടിയിറക്കപ്പെട്ട കുടുംബങ്ങളുടെ അഭയ കേന്ദ്രമായിരുന്നു വാദ് മദനി.
2023 ഏപ്രിലിലാണ് സുഡാനിലെ സംഘർഷം ആരംഭിച്ചത്. ഡിസംബറോടെയാണ് വാദ് മദനിയെ റാപ്പിഡ് സപ്പോർട്ട് ഫോഴ്സ് കീഴടക്കിയത്. സൈന്യത്തിൻ്റെയും ആർഎസ്എഫിൻ്റെയും നേതാക്കൾ തമ്മിലുള്ള പ്രശ്നങ്ങൾ തലസ്ഥാനമായ ഖാർത്തൂമിലിനെയും വടക്ക്-കിഴക്കൻ ആഫ്രിക്കൻ രാജ്യത്തുടനീളമുള്ള മറ്റ് നഗരങ്ങളെയും തുറന്ന പോരാട്ടത്തിലേക്ക് കൊണ്ടു ചെന്നെത്തിച്ചത്.
ALSO READ: കാലിഫോർണിയയിലെ കാട്ടുതീ ദിശ മാറുന്നു; കൂടുതൽ ആളുകളെ മാറ്റി പാർപ്പിക്കും, രക്ഷാപ്രവർത്തനം തുടരുന്നു
സംഘർഷത്തെ തുടർന്ന് 28,000-ത്തിലധികം ആളുകളെ കൊന്നൊടുക്കുകയും ദശലക്ഷക്കണക്കിന് ആളുകൾക്ക് അവരുടെ വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്യുകയും ചെയ്തിരുന്നു. യുദ്ധത്തിലുടനീളം നിരവധി കൊലപാതകങ്ങളും ബലാത്സംഗങ്ങളും ഉൾപ്പെടെയുള്ള അതിക്രമങ്ങൾ നടന്നിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചിരുന്നു. മനുഷ്യരാശിക്കെതിരായി നടത്തിയ കുറ്റകൃത്യങ്ങൾ അന്വേഷിക്കുകയാണെന്ന് അന്താരാഷ്ട്ര ക്രിമിനൽ കോടതി പറഞ്ഞു. സുഡാനിൻ്റെ തലസ്ഥാനമായ ഖാർത്തൂമിൽ നിന്ന് ഏകദേശം 100 കിലോമീറ്റർ (60 മൈൽ) തെക്ക് കിഴക്കായി സ്ഥിതിചെയ്യുന്ന വാദ് മദനിയെ സൈന്യവും സഖ്യകക്ഷികളും മോചിപ്പിച്ചതായി സർക്കാരിൻ്റെ വക്താവും സാംസ്കാരിക, മന്ത്രിയുമായ ഖാലിദ് അലിസർ പറഞ്ഞു.