തിരിച്ചുവരവിന്റെ കാര്യത്തിൽ ആശങ്ക ഉണ്ടായിരുന്നില്ല; സ്റ്റാർലൈനറിൽ വീണ്ടും പറക്കും: സുനിത വില്യംസും, ബുച്ച് വിൽമോറും മാധ്യമങ്ങളോട്
logo

ന്യൂസ് ഡെസ്ക്

Posted : 01 Apr, 2025 06:47 AM

ബഹിരാകാശ നിലയത്തിൽ കുടുങ്ങി പ്രചരണം തെറ്റാണെന്നും ഇരുവരും പറഞ്ഞു

WORLD


ബഹിരാകാശത്ത് നിന്ന് തിരിച്ചെത്തിയ ശേഷം ആരോഗ്യം വീണ്ടെടുത്തുവെന്ന് സുനിതാ വില്യംസും ബുച്ച് വിൽമോറും പറഞ്ഞു. ലോകമാകെ നൽകിയ പിന്തുണ അത്ഭുതപ്പെടുത്തി. ബഹിരാകാശ നിലയത്തിൽ കുടുങ്ങി പ്രചരണം തെറ്റാണെന്നും ഇരുവരും പറഞ്ഞു. ബഹിരാകാശത്ത് നിന്ന് തിരിച്ചെത്തി 12 ദിവസത്തിനു ശേഷമാണ് ഇരുവരും മാധ്യമങ്ങളെ കണ്ടത്. ക്രൂ-9 ൻ്റെ ഭാഗമായിരുന്ന നിക്ഹേഗും വാർത്താസമ്മേളനത്തിൽ ഒപ്പമുണ്ടായിരുന്നു. 286 ദിവസത്തെ ബഹിരാകാശവാസത്തിനുശേഷം മാർച്ച് 18 നാണ് സുനിത വില്യംസും, ബുച്ച് വിൽമോറും ഭൂമിയിൽ തിരിച്ചെത്തിയത്.

ബഹിരാകാശ നിലയത്തിൽ ഒരിക്കൽപ്പോലും നിരാശരായിരുന്നില്ല. ദൗത്യങ്ങൾ തുടരുന്നതിനാൽ തിരിച്ചുവരവിന്റെ കാര്യത്തിൽ ആശങ്കയേ ഉണ്ടായിരുന്നില്ലെന്നും ബഹിരാകാശ യാത്രികർ. രണ്ടാഴ്ച കൊണ്ട് ആരോഗ്യം വീണ്ടെടുത്തുവെന്നും സുനിത വില്യംസ് പറഞ്ഞു. ജീവിതത്തിൽ ഏറ്റവും കൂടുതൽ ശക്തനായി തോന്നിയത് ഈ ബഹിരാകാശ ജീവിതത്തിലായിരുന്നുവെന്ന് ബുച്ച് വിൽമോ‌ർ വിശേഷിപ്പിച്ചു. ഇപ്പോഴും ലോകമാകെ ഞങ്ങളുടെ കാര്യത്തിൽ ഇത്രയും ശ്രദ്ധ നൽകുന്നുവെന്നത് അത്ഭുതപ്പെടുത്തുന്നുവെന്നും ഇരുവരും പറഞ്ഞു.


ALSO READ: മ്യാൻമർ ഭൂകമ്പം: മരണം 2000 കടന്നു,പരിക്കേറ്റവരാൽ നിറഞ്ഞ് ആശുപത്രികൾ


അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിൽക്കുമ്പോൾ ജോലിയിൽ മാത്രമാണ് ശ്രദ്ധിച്ചത്. ഭൂമിയിലെ വിവാദങ്ങൾ ആ സമയത്ത് ശ്രദ്ധിച്ചതേയില്ല. ബോയിംഗ് സ്റ്റാർലൈനർ മികച്ച പേടകമാണ്. അത് ഭാവിയിലെ ഗവേഷണങ്ങൾക്ക് കരുത്ത് പകരും. സ്റ്റാർലൈനർ ബഹിരാകാശ വാഹനത്തിൽ വീണ്ടും പറക്കുമെന്നും കഴിഞ്ഞ യാത്രയിൽ നേരിട്ട പോരായ്മകൾ പരിഹരിക്കുമെന്നും ബുച്ച് വിൽമോറും, സുനിത വില്യംസും പറഞ്ഞു.

ബഹിരാകാശ ഗവേഷണ രംഗത്തെ ഇന്ത്യയുടെ വളർച്ചയെയും സുനിത വില്യംസ് പ്രശംസിച്ചു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് നോക്കുമ്പോൾ ഇന്ത്യയുടെ ഭംഗിയും സുനിത വർണിച്ചു. തൻ്റെ പിതാവിൻ്റെ രാജ്യമായ ഇന്ത്യയിലേക്കെത്തുമെന്നും സുനിതാവില്യംസ് പറഞ്ഞു. ഇന്ത്യൻ യാത്രയിൽ സഹയാത്രികരെയും കൂടെക്കൊണ്ടുപോകുമോയെന്നായിരുന്നു ബുച്ച് വിൽമോറിൻ്റെ ചോദ്യം. 286 ദിവസത്തെ ബഹിരാകാശവാസത്തിനുശേഷം മാർച്ച് 18 നാണ് സുനിത വില്യംസും, ബുച്ച് വിൽമോറും ഭൂമിയിൽ തിരിച്ചെത്തിയത്.


Share This

Popular