fbwpx
ചട്ടങ്ങള്‍ പാലിച്ച് ആന എഴുന്നള്ളിപ്പ് നടത്താമെന്ന് സുപ്രീം കോടതി; സ്റ്റേ നീക്കണമെന്ന ആവശ്യം തള്ളി
logo

ന്യൂസ് ഡെസ്ക്

Last Updated : 23 Jan, 2025 12:03 PM

മൃഗസ്നേഹി സംഘടനകളുടെ ആവശ്യമാണ് കോടതി നിരസിച്ചത്. കേസില്‍ അടിയന്തരമായി വാദം കേള്‍ക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി

KERALA


ആന എഴുന്നള്ളിപ്പിലെ ഹൈക്കോടതി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കുള്ള സ്‌റ്റേ നീക്കണമെന്ന ആവശ്യം സുപ്രീം കോടതി നിരസിച്ചു. മൃഗസ്നേഹി സംഘടനകളുടെ ആവശ്യമാണ് കോടതി നിരസിച്ചത്. കേസില്‍ അടിയന്തരമായി വാദം കേള്‍ക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.


ALSO READ: അപകടങ്ങളുണ്ടായാൽ ദേവസ്വങ്ങൾക്ക് ഉത്തരവാദിത്വം; ആന എഴുന്നള്ളിപ്പിൽ ഹൈക്കോടതി മാർഗനിർദേശങ്ങൾ സ്റ്റേ ചെയ്ത് സുപ്രീം കോടതി


ശിവരാത്രി ഉള്‍പ്പടെയുള്ള ഉത്സവങ്ങള്‍ തടയാനുള്ള നീക്കമാണിതെന്ന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം കോടതിയെ അറിയിച്ചു. തുടർന്ന് ചട്ടങ്ങള്‍ പാലിച്ച് ആന എഴുന്നള്ളിപ്പ് നടത്താമെന്ന് സുപ്രീം കോടതി ആവർത്തിച്ചു.


ALSO READ: വയനാട് പുനരധിവാസം വേഗം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി സഭയിൽ; പ്രവർത്തനങ്ങൾ മന്ദഗതിയിലെന്ന് പ്രതിപക്ഷ നേതാവ്


ഹൈക്കോടതി പുറത്തിറക്കിയ മാർഗനിർദേശങ്ങൾ പാലിക്കാൻ കഴിയാത്തതാണെന്ന ദേവസ്വങ്ങളുടെ ഹർജിയിലാണ് സുപ്രീം കോടതി നേരത്തെ സ്റ്റേ അനുവദിച്ചിരുന്നത്. ആചാരങ്ങൾ നിലനിർത്തണമെന്നും എന്നാൽ അപകടങ്ങളുണ്ടായാൽ ദേവസ്വങ്ങൾക്ക് ഉത്തരവാദിത്വമുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. 2012ലെ ചട്ടങ്ങള്‍ പാലിച്ച് പൂരത്തിന് ആനകളുടെ എഴുന്നള്ളിപ്പ് നടത്താമെന്ന് സുപ്രീം കോടതി നിർദേശിച്ചിരുന്നു.

NATIONAL
കടുത്ത ഛര്‍ദിയും വയറുവേദനയും; 45 ദിവസത്തിനിടയില്‍ 17 മരണം; അജ്ഞാത രോഗ ഭീതിയില്‍ കശ്മീര്‍
Also Read
user
Share This

Popular

KERALA
NATIONAL
കഠിനംകുളം കൊലപാതകം: പ്രതി ജോൺസൺ കസ്റ്റഡിയിൽ; പിടിയിലായത് കോട്ടയത്ത് നിന്നും