fbwpx
ഗുജറാത്ത് വംശഹത്യയിലെ അതിജീവിത; ഇരകളുടെ നീതിക്കായി പോരാടിയ സാക്കിയ ജാഫ്രി അന്തരിച്ചു
logo

ന്യൂസ് ഡെസ്ക്

Posted : 01 Feb, 2025 03:31 PM

2006 മുതല്‍ ഗുജറാത്ത് സര്‍ക്കാരിനെതിരെ നിരന്തരം പോരാടിയിരുന്നു സാക്കിയ ജാഫ്രി.

NATIONAL


ഗുജറാത്ത് വംശഹത്യയിലെ ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലയിലെ അതിജീവിതയും ഇരകളുടെ നീതിക്കായി നിരന്തരം പോരാടുകയും ചെയ്ത സാക്കിയ ജാഫ്രി അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അഹ്‌മദാബാദില്‍ വെച്ചായിരുന്നു അന്ത്യം. 86 വയസായിരുന്നു.

പകല്‍ 11.30 ഓടുകൂടിയാണ് അന്ത്യമെന്ന് മകള്‍ നിഷ്‌റിനും മകന്‍ തന്‍വീറും വ്യക്തമാക്കി. മുന്‍ പാര്‍ലമെന്റേറിയനായിരുന്ന അഹ്‌സാന്‍ ജാഫ്രിയുടെ പത്‌നിയായിരുന്നു. 2002ല്‍ ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ വെച്ചാണ് കോണ്‍ഗ്രസ് നേതാവ് കൂടിയായിരുന്ന അഹ്‌സാന്‍ ജാഫ്രി കൊല്ലപ്പെട്ടത്. 2006 മുതല്‍ ഗുജറാത്ത് സര്‍ക്കാരിനെതിരെ നിരന്തരം പോരാടിയിരുന്നു സാക്കിയ ജാഫ്രി. ഗുജറാത്ത് വംശഹത്യയില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി അടക്കമുള്ള ബിജെപി നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് സാക്കിയ നിരന്തരം ആവര്‍ത്തിച്ചു.


ALSO READ: UNION BUDGET 2025 | ആരോഗ്യകരമായ പദ്ധതികളുണ്ടോ ആരോഗ്യ രംഗത്ത്? കേന്ദ്ര ബജറ്റിലെ പുതിയ പ്രഖ്യാപനങ്ങള്‍


2022ല്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയും രാജ്യത്തെ പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദിക്ക് ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ക്ലീന്‍ ചിറ്റ് നല്‍കിയതിനെ ചോദ്യം ചെയ്ത് സാക്കിയ ജാഫ്രി നല്‍കിയ ഹര്‍ജി സുപ്രീം കോടതി റദ്ദാക്കിയിരുന്നു.

2012ല്‍ എസ്‌ഐടി അന്വേഷണം അവസാനിപ്പിച്ച ഗുല്‍ബര്‍ഗ് സൊസൈറ്റി കേസ് അടക്കം 12 ഓളം കേസുകളില്‍ വീണ്ടും പുനരന്വേഷണത്തിന് ഉത്തരവിടുന്നതിന് സാക്കിയ ജാഫ്രിയുടെ നിരന്തര പോരാട്ടത്തിന്റെ ഫലമായാണ്.

Also Read
user
Share This

Popular

KERALA
KERALA
പൊളിറ്റിക്കല്‍ ഗിമ്മിക്ക് കാണിക്കാനുള്ളതല്ല ബജറ്റ്, അര്‍ഹമായത് തന്നേ പറ്റൂ; കേന്ദ്ര ബജറ്റിനെതിരെ വിമര്‍ശനവുമായി കെ.എന്‍. ബാലഗോപാല്‍