fbwpx
UNION BUDGET 2025: ബിഹാറിന് വാരിക്കോരി; മധ്യവർഗത്തെ കേന്ദ്രീകരിച്ച് മൂന്നാം മോദി സർക്കാരിന്‍റെ ആദ്യ സമ്പൂർണ ബജറ്റ്
logo

ന്യൂസ് ഡെസ്ക്

Last Updated : 01 Feb, 2025 02:34 PM

കേന്ദ്ര ബജറ്റിന് മുന്നോടിയായി സെന്‍സെക്‌സില്‍ വലിയ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. ബിഎസ്ഇ സെന്‍സെക്‌സ് 200 പോയിന്റ് കടന്ന് 77,700 ആയി. നിഫ്റ്റി 23,500 മുകളിലെത്തി.

NATIONAL


മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ഇന്ന്. ബജറ്റ് കേന്ദ്ര കാബിനറ്റ് യോഗം അംഗീകരിച്ചു. 11 മണിയോടെ കേന്ദ്ര ധനമന്ത്രി നിർമല സിതാരാമൻ ബജറ്റ് അവതരണം ആരംഭിച്ചു. കേന്ദ്ര ബജറ്റിന് മുന്നോടിയായി സെന്‍സെക്‌സില്‍ വലിയ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. ബിഎസ്ഇ സെന്‍സെക്‌സ് 200 പോയിന്റ് കടന്ന് 77,700 ആയി. നിഫ്റ്റി 23,500 മുകളിലെത്തി. 


യൂണിയൻ ബജറ്റ് 2025

ഇന്ത്യ ലോകത്തെ ഏറ്റവും വേഗം വളരുന്ന ശക്തി

ബജറ്റില്‍ കേന്ദ്രീകരിക്കുന്നത് 10 വിശാല മേഖലകള്‍

വികസനത്തിന് മുന്‍തൂക്കം

മുന്നോട്ട് നയിക്കുക 'വികസിത് ഭാരത് വിഷന്‍'

ആദിവാസി സ്ത്രീകള്‍ക്ക് സഹായം നല്‍കും.


കാര്‍ഷിക മേഖല

പിഎം ധന്‍, ധാന്യ യോജന പദ്ധതി വ്യാപിപ്പിക്കും

കാര്‍ഷികോത്പാദനം കുറവുള്ള മേഖലകള്‍ക്ക്

സഹായംകാര്‍ഷിക മേഖലയിലെ ഉല്‍പ്പാദന ക്ഷമത വര്‍ധിപ്പിക്കും

കിസാന്‍ ക്രഡിറ്റ് കാര്‍ഡ് ലോണ്‍ മൂന്ന് ലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷമാക്കി. 7.7 കോടി കര്‍ഷകര്‍ക്ക് ഇത് നേട്ടമാകും

മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക പദ്ധതി. ലക്ഷദ്വീപിനെയും ആന്‍ഡമാനെയും ലക്ഷ്യമിടുന്നതാണ് പദ്ധതി

ബിഹാറില്‍ മഖനാ ബോര്‍ഡ് രൂപീകരിക്കും

പരുത്തി കര്‍ഷകര്‍ക്ക് പ്രത്യേക ദേശീയ പദ്ധതി

ജലസേചന പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കും.

തപാല്‍ വകുപ്പില്‍ സമ്പൂര്‍ണ നവീകരണം

പാഴ്‌സല്‍ സര്‍വീസുകള്‍ക്ക് പ്രാമുഖ്യം നല്‍കും


MSME-കൾക്ക് സഹായം

സൂക്ഷ്മ-ചെറുകിട വ്യവാസായ സംരംഭങ്ങള്‍ രണ്ടാമത്തെ എഞ്ചിന്‍

സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് പ്രത്യേക സഹായം

സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് പത്ത് കോടിയായി ക്രഡിറ്റ് പരിധി വര്‍ധിപ്പിച്ചു


MSME കള്‍ക്ക് അടുത്ത അഞ്ച് വര്‍ഷത്തേക്ക് വായ്പാ പരിധി 5 കോടിയില്‍ നിന്ന് 10 കോടിയാക്കി

ആദിവാസി വിഭാഗത്തില്‍ നിന്നും ആദ്യമായി വ്യവസായം ആരംഭിക്കുന്ന സ്ത്രീകള്‍ക്ക് രണ്ട് കോടി വരെ ലോണ്‍ ലഭിക്കുന്ന പുതിയ സ്‌കീം

ഉധ്യം പോര്‍ട്ടില്‍ രജിസ്റ്റര്‍ ചെയ്ത സൂക്ഷ്മ വ്യാപാരികള്‍ക്ക് അഞ്ച് ലക്ഷം രൂപ പരിധി ലോണ്‍ ലഭിക്കുന്ന
കസ്റ്റമൈസ്ഡ് ക്രഡിറ്റ് കാര്‍ഡ്

പാദരക്ഷ തുകല്‍ മേഖലകള്‍ക്ക് പ്രത്യേക പദ്ധതി,
നോണ്‍ ലെതര്‍ ഉത്പന്നങ്ങളുടെ നിര്‍മാണം പ്രോത്സാഹിപ്പിക്കും

ആഗോള ടോയ്‌സ് ഹബ്ബായി ഇന്ത്യയെ മാറ്റും

ആത്മനിര്‍ഭര്‍ ഭാരതില്‍ പുതിയ അഞ്ച് പദ്ധതികള്‍

ബിഹാറില്‍ ഫുഡ് ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ട്


ഇന്‍വെസ്റ്റ്‌മെന്റ്- മൂന്നാമത്തെ എഞ്ചിന്‍

ആളുകളിലെ നിക്ഷേപം

8 കോടി വരുന്ന കുട്ടികളിലെ പോഷകാഹാരകുറവ് പരിഹരിക്കുന്നതിനായി സക്ഷം അംഗന്‍വാടി ആന്‍ഡ് പോഷന്‍ 2.0

1 കോടി വരുന്ന ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും, 20 ലക്ഷം വരുന്ന കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ക്കും പോഷകാഹാര സഹായം നല്‍കും

എല്ലാ സര്‍ക്കാര്‍ സെക്കണ്ടറി സ്‌കൂളുകള്‍ക്കും ബ്രോഡ് ബാന്‍ഡ് കണക്ഷന്‍

ഉള്‍നാടന്‍ പ്രദേശങ്ങളില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍

ഡിജിറ്റല്‍ ഫോമിലുള്ള സ്‌കൂളുകള്‍ക്കും ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കുമായി ഭാരതീയ ഭാഷ പുസ്തക് സ്‌കീം

5 നൈപുണ്യ വികസന കേന്ദ്രങ്ങള്‍ രാജ്യത്ത് സ്ഥാപിക്കും

500 കോടിയുടെ സെന്റര്‍ ഓഫ് എക്‌സലന്‍സ് എന്‍എഐ സ്ഥാപിക്കും

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ജീവനക്കാര്‍ക്കായി തിരിച്ചറിയല്‍ കാര്‍ഡും ക്ഷേമപദ്ധതിയും

എല്ലാ മന്ത്രാലയങ്ങളും അടുത്ത മൂന്ന് വര്‍ഷത്തേക്ക് അടിസ്ഥാന സൗകര്യ നിര്‍മാണ പദ്ധതികളുമായി രംഗത്തെത്തും.


രാജ്യത്തെ ഐഐടികള്‍ വ്യാപിപ്പിക്കും


2014ന് ശേഷമുള്ള 5 ഐഐടികളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കും

ഐഐടി പട്‌നയും വികസിപ്പിക്കും

ഐഐടികളില്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും

ഇന്ത്യ എഐ മിഷന്‍ ആരംഭിക്കും

സ്മാര്‍ട് സിറ്റികളിലും ആരോഗ്യമേഖലയിലും എഐ

മെഡിക്കല്‍ കോളേജുകളില്‍ 10,000 പൂതിയ സീറ്റുകള്‍

അര്‍ബുദ രോഗികള്‍ക്ക് 'പകല്‍ വീട്'

എല്ലാ ജില്ലാ ആശുപത്രികളിലും കാന്‍സര്‍ സെന്ററുകള്‍ സ്ഥാപിക്കും

ജല്‍ ജീവന്‍ മിഷന്‍


2028ല്‍ ജല്‍ ജീവന്‍ മിഷന്‍ പൂര്‍ത്തിയാക്കും

എല്ലാവര്‍ക്കും കുടിവെള്ളം ഉറപ്പാക്കുന്ന പദ്ധതി

എല്ലാ മന്ത്രാലയങ്ങളും അടുത്ത മൂന്നു വര്‍ഷത്തേക്ക് അടിസ്ഥാന സൌകര്യ നിര്‍മാണ പദ്ധതികളുമായി രംഗത്തെത്തും

സംസ്ഥാനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യവികസനത്തിന് 50,000 കോടി രൂപയുടെ വായ്പ എടുക്കാന്‍ അനുമതി നല്‍കും.


വികസനം


22,000 കോടി രൂപയുടെ 6 ആണവോര്‍ജ്ജ പദ്ധതികള്‍ 2033ല്‍ പൂര്‍ത്തിയാകും

കപ്പല്‍ നിര്‍മാണ ക്ലസ്റ്ററുകള്‍ രൂപീകരിക്കും

25,000 കോടി രൂപയുടെ മാരിടൈം വികസന നിധി രൂപീകരിക്കും

കേന്ദ്രവും തുറമുഖങ്ങളും സ്വകാര്യമേഖലയും പണം മുടക്കും

ബിഹാറില്‍ പറ്റ്‌നയില്‍ ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ട്‌


ടൂറിസം

50 ടൂറിസം കേന്ദ്രങ്ങള്‍

ഹോം സ്‌റ്റേകള്‍ക്ക് മുദ്ര ലോണുകള്‍ നല്‍കും

ബുദ്ധ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ക്കു പ്രത്യേക സഹായം

ഇ-വിസ സംവിധാനം, പ്രത്യേക ടൂറിസ്റ്റ് ഗ്രൂപ്പുകള്‍ക്ക് വിസ ഫീ ഇളവ്

ദേശീയ ജിയോ സ്‌പേസ് മിഷന്‍ രൂപീകരിക്കും

കയറ്റുമതി പ്രോത്സാഹന മിഷന്‍ സ്ഥാപിക്കും


ഇന്‍ഷൂറന്‍സ്

ഇന്‍ഷൂറന്‍സ് മേഖല പൂര്‍ണമായും വിദേശമേഖലയ്ക്കു തുറന്നു

ഇന്‍ഷൂറന്‍സ് മേഖലയില്‍

100ശതമാനം വിദേശ നിക്ഷേപം അനുവദിച്ചു

പുതിയ ഇന്‍കം ടാക്‌സ് ബില്‍ അടുത്ത ആഴ്ച അവതരിപ്പിക്കും

6 ജീവന്‍ രക്ഷാ മരുന്നുകളെ പൂര്‍ണമായും നികുതിയില്‍ നിന്നൊഴിവാക്കി


ഇന്‍ഷൂറന്‍സ് മേഖല പൂര്‍ണമായും വിദേശമേഖലയ്ക്കു തുറന്നു

ഇന്‍ഷൂറന്‍സ് മേഖലയില്‍

100ശതമാനം വിദേശ നിക്ഷേപം അനുവദിച്ചു

ജന്‍ വിശ്വാസ് ബില്‍

നിക്ഷേപ സൗഹൃദമല്ലാത്ത 100 നിയമങ്ങള്‍

ഡീ ക്രിമിനലൈസ് ചെയ്യും

പുതിയ ആദായ നികുതി ബില്‍ അടുത്തയാഴ്ച അവതരിപ്പിക്കും

കസ്റ്റംസ് നികുതിയില്‍ 7 താരിഫ് ഒഴിവാക്കി

എട്ട് കസ്റ്റംസ് താരിഫ് മാത്രമേ ഇനി ഉണ്ടാകൂ

ഇനി സോഷ്യല്‍ വെല്‍ഫെയര്‍ സര്‍ചാര്‍ജ്

ഒരു ഇനത്തില്‍ ഒരു സര്‍ചാര്‍ജ് മാത്രം

ടാക്‌സ് അടയ്ക്കന്നവര്‍ക്ക് സഹായകമാകുന്ന വിധത്തിലായിരിക്കും പുതിയ നികുതി ബില്‍

ടിഡിഎസ് സങ്കീര്‍ണത കുറയ്ക്കും

മുതിര്‍ന്ന പൗരന്മാര്‍ക്ക് ഒരു ലക്ഷം രൂപവരെയുള്ള പലിശയ്ക്ക് നികുതി ഇളവ്

ഇനി നാലുവര്‍ഷം മുന്‍പുള്ള ആദായ നികുതി റിട്ടേണ്‍ വരെ പരിഷ്‌കരിക്കാം

വാടകയിലുള്ള ടിഡിഎസ് പരിധി ആറുലക്ഷമായി ഉയര്‍ത്തി

മാസം 50,000 രൂപവരെയ വാടകയുള്ള കെട്ടിടങ്ങള്‍ക്ക് ഇനി ടിഡിഎസ് ബാധകമല്ല, നിലവില്‍ വര്‍ഷം 3 ലക്ഷം വരെ ആയിരുന്നു

പത്തുലക്ഷം വരെയുള്ള വിദ്യാഭ്യാസ വായ്പയ്ക്ക് ഇനി ടിഡിഎസ് ഇല്ല

പ്രതിവര്‍ഷം 12 ലക്ഷം വരെയുള്ളവര്‍ നികുതി അടയ്‌ക്കേണ്ട

24 ലക്ഷത്തിന് മുകളില്‍ പ്രതിവര്‍ഷ വരുമാനമുള്ളവര്‍ക്ക് 30 ശതമാനം നികുതി

വര്‍ഷം 12 ലക്ഷം വരെ വരുമാനമുള്ളവര്‍ നികുതി ഘടനയ്ക്കു പുറത്തായി

നികുതി ഇല്ലാത്ത വരുമാന പരിധി 3 ലക്ഷത്തില്‍ നിന്ന് 4 ലക്ഷമാക്കി.

നികുതി ഘടന സമ്പൂര്‍ണമായി പരിഷ്‌കരിച്ചു

ലിഥിയം അയണ്‍ ബാറ്ററികളുടെ നികുതി പൂര്‍ണമായും ഒഴിവാക്കി

ഇലക്ട്രോണിക് വാഹന ബാറ്ററികള്‍ക്കും മൊബൈല്‍ ഫോണ്‍ ബാറ്ററികള്‍ക്കും ചെലവു കുറയും

ഫിഷറീസ് മേഖലയ്ക്ക് പ്രത്യേക കസ്റ്റം ഡ്യൂട്ടി ഇളവ്

വില കുറയും

മൊബൈല്‍ ഫോണ്‍ ബാറ്ററികളുടെ നികുതി കുറയും

ഇലക്ട്രിക് വാഹനങ്ങളുടെ വില കുറയും

എല്‍ഇഡി,എല്‍സിഡി ടിവികളുടെ വിലകുറയും

മത്സ്യ ഉത്പന്നങ്ങള്‍ക്ക് വില കുറയും






BOLLYWOOD MOVIE
സെയ്ഫ് അലി ഖാന്റെ മകന്റെ ആദ്യ ചിത്രം വരുന്നു; നായിക ഖുഷി കപൂര്‍
Also Read
user
Share This

Popular

NATIONAL
NATIONAL
UNION BUDGET 2025: ബിഹാറിന് വാരിക്കോരി; മധ്യവർഗത്തെ കേന്ദ്രീകരിച്ച് മൂന്നാം മോദി സർക്കാരിന്‍റെ ആദ്യ സമ്പൂർണ ബജറ്റ്