fbwpx
UNION BUDGET 2025 | ഇന്‍ഷൂറന്‍സിൽ ഇനി 100% വിദേശ നിക്ഷേപം; തൊഴിലവസരം കൂടും, ഒപ്പം പുത്തൻ പോളിസികളും വരും
logo

ന്യൂസ് ഡെസ്ക്

Posted : 01 Feb, 2025 03:34 PM

ഇതിലൂടെ ആഗോള ഇൻഷൂറൻസ് രംഗത്തെ വൻകിട കമ്പനികളെ ഇന്ത്യയിലേക്ക് ആകർഷിക്കാനാണ് കേന്ദ്ര നീക്കം

NATIONAL


ഇന്‍ഷൂറന്‍സ് മേഖല പൂര്‍ണമായും വിദേശ മേഖലയ്ക്ക് തുറന്നുനൽകി കേന്ദ്ര സർക്കാർ. ഇൻഷൂറൻസ് മേഖലയിലെ വിദേശ നിക്ഷേപം 74 ശതമാനത്തിൽ നിന്ന് നൂറ് ശതമാനമായി ഉയർത്തി. ഇതോടെ ഈ മേഖലയിൽ ഇനി മുതൽ 100 ശതമാനം വിദേശ നിക്ഷേപം സാധ്യമാകും.  ഇതിലൂടെ ആഗോള ഇൻഷൂറൻസ് രംഗത്തെ വൻകിട കമ്പനികളെ ഇന്ത്യയിലേക്ക് ആകർഷിക്കാനാണ് കേന്ദ്ര നീക്കം.



2047ൽ 'എല്ലാവർക്കും ഇൻഷൂറൻസ്' എന്ന ലക്ഷ്യത്തിലേക്കുള്ള നിർണായക ചുവടുവെപ്പാണിത്. രാജ്യത്തുടനീളം ഗണ്യമായ വിദേശ നിക്ഷേപം കൊണ്ടുവരാനും, ഈ രംഗത്തെ ആരോഗ്യകരമായ മത്സരം വർധിപ്പിക്കാനും, അതിലൂടെ രാജ്യത്ത് ഇൻഷൂറൻസിന് സ്വീകാര്യത വർധിപ്പിക്കാനും ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നു.



അതേസമയം, കേന്ദ്ര ബജറ്റില്‍ പ്ലാറ്റ്‌ഫോം തൊഴിലാളികള്‍ക്കും ജിഗ് തൊഴിലാളികള്‍ക്കുമായി സാമൂഹ്യസുരക്ഷാ പദ്ധതി പ്രഖ്യാപിച്ചു. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ തൊഴിലെടുക്കുന്നവർക്കും ജിഗ് തൊഴിലാളികൾക്കും തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കും. ഇശ്രാം പോര്‍ട്ടലില്‍ രജിസ്റ്റർ ചെയ്യാം. പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനയില്‍ ഉള്‍പ്പെടുത്തി ഇവരുടെ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്.


ALSO READ: UNION BUDGET 2025 | പുതിയ ബജറ്റിൽ കാർഷിക മേഖലയ്ക്ക് എന്തൊക്കെ ലഭിച്ചു? വിശദമായി അറിയാം


കാറ്ററിങ് ജോലികള്‍, ഫ്രീലാന്‍സ് ജോലികള്‍, സ്വതന്ത്ര കോണ്‍ട്രാക്ടർമാര്‍, സോഫ്ട്‌വെയര്‍ വികസനം തുടങ്ങിയ നിരവധി മേഖലയിലാണ് ജിഗ് തൊഴിലാളികള്‍ ജോലി ചെയ്യുന്നത്. മണിക്കൂര്‍ അനുസരിച്ചോ പാര്‍ട്ട് ടൈമായോ ആണ് ഇക്കൂട്ടർ ജോലി ചെയ്യാറുള്ളത്. പാര്‍ട്ട് ടൈമായി പല വിഷയങ്ങളില്‍ പരിശീലനം നല്‍കുന്നവരും ഇതിന് കീഴില്‍വരും.



ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ വേണ്ടി സേവനങ്ങള്‍ നൽകുന്നവരാണ് പ്ലാറ്റ് ഫോം തൊഴിലാളികള്‍. ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ആപ്പുകളില്‍ തൊഴിലെടുക്കുന്നവര്‍, ഓണ്‍ലൈന്‍ ടാക്സി സര്‍വീസുകളില്‍ തൊഴിലെടുക്കുന്നവര്‍, ഡെലിവറി തൊഴിലാളികൾ തുടങ്ങിയവരും പ്ലാറ്റ്‌ഫോം തൊഴിലാളികളാണ്. വിദ്യാര്‍ഥികളും സ്ത്രീകളുമുള്‍പ്പെടെ ഈ മേഖലയുടെ ഗുണഭോക്താക്കളാണ്. ഇവരുടെ തൊഴില്‍ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് പ്രഖ്യാപനം.


പുത്തൻ പോളിസികളും പുതിയ തൊഴിലവസരങ്ങളും വരും


വിദേശ നിക്ഷേപങ്ങൾ ഇന്ത്യൻ ഇൻഷൂറൻസ് മേഖലയ്ക്ക് ആവശ്യമായ മൂലധനം നൽകുമെന്നതും, നിലവിലുള്ള ഇൻഷൂറൻസ് കമ്പനികളെ മികച്ച ഉൽപ്പന്നങ്ങളും സേവനങ്ങളും രാജ്യത്ത് വിതരണം ചെയ്യാൻ നിർബന്ധിതരാക്കുകയും ചെയ്യും. മാത്രമല്ല, ആഗോള ഇൻഷൂറർമാരുടെ വരവിലൂടെ അത്യാധുനിക റിസ്ക് മാനേജ്മെൻ്റ് രീതികൾ, നൂതന സാങ്കേതിക വിദ്യ, നൂതന ഉൽപ്പന്നങ്ങൾ എന്നിവ ഇന്ത്യൻ വിപണിയിലേക്ക് പുതുതായി കൊണ്ടുവരാനുമാകും.



വിദേശ നിക്ഷേപകരുടെ വരവ് ആരോഗ്യകരമായ മത്സരം ഇൻഷൂറൻസ് മേഖലയെ മൊത്തത്തിൽ പ്രോത്സാഹിപ്പിക്കാനും, മികച്ച സേവനങ്ങൾ, കൂടുതൽ ചോയ്‌സുകൾ, ഉപഭോക്താക്കൾക്ക് കുറഞ്ഞ പ്രീമിയങ്ങൾ എന്നിവയിലേക്ക് നയിക്കുകയും ചെയ്യുമെന്ന് റിന്യൂബയ് സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ബാലചന്ദർ ശേഖർ പറയുന്നു. ഇൻഷൂറൻസിൽ 100 ​​ശതമാനം എഫ്‌ഡിഐ അനുവദിക്കുന്നത് ആഗോള ഇൻഷൂറൻസ് കമ്പനികളിൽ നിന്ന് ഗണ്യമായ താൽപ്പര്യം ആകർഷിക്കുമെന്നും പേടിഎം സ്ഥാപകൻ കൂടിയായ ബാലചന്ദർ ശേഖർ പറഞ്ഞു.


ALSO READ: UNION BUDGET 2025 | നൈപുണ്യ കേന്ദ്രങ്ങള്‍, എഐ, പിന്നെ സ്ഥിരം ഐഐടി വികസനവും


ഇൻഷൂറൻസ് ഒരു മൂലധന-ഇൻ്റൻസീവ് വ്യവസായമാണ്. മൂലധന പ്രവേശനം വർധിപ്പിക്കുന്നതിനുള്ള ഏത് നീക്കവും നിസ്സംശയമായും പ്രയോജനകരമാണെന്ന് ഇൻഷൂറൻസ് ഉദ്യോഗസ്ഥർ അഭിപ്രായപ്പെടുന്നു. വിദേശ മൂലധനത്തിൻ്റെ വരവ് ഇൻഷൂറൻസ് മേഖലയിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ഇവർ പ്രതീക്ഷിക്കുന്നു.


Also Read
user
Share This

Popular

KERALA
KERALA
പൊളിറ്റിക്കല്‍ ഗിമ്മിക്ക് കാണിക്കാനുള്ളതല്ല ബജറ്റ്, അര്‍ഹമായത് തന്നേ പറ്റൂ; കേന്ദ്ര ബജറ്റിനെതിരെ വിമര്‍ശനവുമായി കെ.എന്‍. ബാലഗോപാല്‍