ഭരണഘടന മുന്നിൽവെച്ച് വിധി പറഞ്ഞിരുന്ന ഒരാൾ താനിരുന്ന കസേരയുടെ മഹത്വം മറന്ന് പണ്ഡിതരെ കടിച്ചുകീറുകയാണ് ചെയ്തതെന്നും മുഹമ്മദലി കിനാലൂർ ഫേസ്ബുക്കിൽ കുറിച്ചു
കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരെ അധിക്ഷേപിച്ച ജസ്റ്റിസ് കമാൽ പാഷയ്ക്ക് എതിരെ രൂക്ഷ വിമർശനവുമായി എസ്‌വൈഎസ് നേതാവ്. കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർക്കെതിരെ ജസ്റ്റിസ് കമാൽ പാഷ നടത്തിയത് പച്ചയായ അധിക്ഷേപമാണെന്ന് എസ്‌വൈഎസ് നേതാവ് മുഹമ്മദലി കിനാലൂർ വിമർശിച്ചു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മുഹമ്മദലിയുടെ വിമർശനം.
കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർക്കെതിരായ ജസ്റ്റിസ് കമാൽ പാഷയുടെ 'കടൽ കിഴവൻ' പരാമർശം വിമർശനമല്ല, പച്ചയായ അധിക്ഷേപമാണ് എന്നായിരുന്നു മുഹമ്മദലി കിനാലൂരിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്. ഭരണഘടന മുന്നിൽവെച്ച് വിധി പറഞ്ഞിരുന്ന ഒരാൾ താനിരുന്ന കസേരയുടെ മഹത്വം മറന്ന് പണ്ഡിതരെ കടിച്ചുകീറുകയാണ് ചെയ്തതെന്നും മുഹമ്മദലി കിനാലൂർ കുറിച്ചു. കോട്ടിട്ടത് കൊണ്ട് ആരും മാന്യരാകില്ലെന്ന് കമാൽ പാഷയെ അദ്ദേഹം പരിഹസിച്ചു. മെക്ക് സെവൻ വ്യായാമവുമായി ബന്ധപ്പെട്ടുള്ള സ്ത്രീ - പുരുഷ ഇടകലരൽ മതവിരുദ്ധമാണെന്ന് പണ്ഡിതന്മാർ പറഞ്ഞത് ഇസ്ലാമിൻ്റെ ഇക്കാര്യത്തിലുള്ള നിലപാടാണെന്നും മുഹമ്മദലി കിനാലൂർ ഫേസ്ബുക്ക് പോസ്റ്റിൽ വിശദീകരിച്ചു.