2023 ഒക്ടോബർ 7 മുതൽ ഗാസയിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ മരണസംഖ്യ 46,913 ആയതായി ഹമാസിന്റെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയം അറിയിച്ചു
ഞായറാഴ്ച മോചിപ്പിക്കുന്ന 90 പലസ്തീൻ തടവുകാരുടെ പട്ടിക ഇസ്രയേൽ കൈമാറുമെന്ന് ഹമാസ്. മൂന്ന് ഇസ്രയേൽ ബന്ദികൾക്ക് പകരമായിട്ടാകും ഇവരെ മോചിപ്പിക്കുക. ഇസ്രയേലിന്റെ തടവിലുള്ളവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നുവെന്ന് ഹമാസ് പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യൻ സമയം രാത്രി 7.30നാണ് ഹമാസ് ബന്ദികളെ മോചിപ്പിക്കുക.
വെടിനിർത്തലിന്റെ ആദ്യ ദിവസം തന്നെ മോചിപ്പിക്കേണ്ട സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന 90 തടവുകാരുടെ പേരുകൾ അടങ്ങിയ ഒരു പട്ടിക അധിനിവേശകർ ഉടൻ കൈമാറുമെന്ന് പ്രതീക്ഷിക്കുന്നു,” ഹമാസ് പറഞ്ഞു, “ഒരു സിവിലിയൻ തടവുകാരന് പകരമായി 30 പലസ്തീൻ തടവുകാരെ മോചിപ്പിക്കാനാണ് വെടിനിർത്തൽ കരാറിൽ വ്യവസ്ഥ ചെയ്തിട്ടുള്ളത്.
Also Read: ഒടുവില്‍ ഗാസയില്‍ തോക്കുകള്‍ നിശബ്ദമാകുന്നു; വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ
അതേസമയം, 2023 ഒക്ടോബർ 7 മുതൽ ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ മരണസംഖ്യ 46,913 ആയതായി ഹമാസിന്റെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയം അറിയിച്ചു. 110,750 പേർക്കാണ് വിവിധ ആക്രമണങ്ങളിൽ പരിക്കേറ്റത്. ഗാസയിലെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ നിരവധിപേരുടെ മൃതദേഹം കണ്ടെടുക്കാൻ സാധിക്കാത്തതിനാൽ അവരുടെ എണ്ണം ഈ കണക്കുകളിൽ പെടുന്നില്ല.
Also Read: ഗാസ വെടിനിർത്തലും ബന്ദിയാക്കൽ കരാറും: ആദ്യ ഘട്ടത്തിൽ നടപ്പിലാക്കുക എന്തൊക്കെ?
ഏറെക്കാലമായി കാത്തിരുന്ന വെടിനിർത്തൽ കരാർ ഇന്നാണ് ഔദ്യോഗികമായി പ്രാബല്യത്തിൽ വന്നത്. 2023 ഒക്ടോബർ 7ന് ഇസ്രയേലിലെ കിബ്ബറ്റ്സിൽ നിന്ന് ഹമാസ് തട്ടിക്കൊണ്ടുപോയ ഡോറോൺ സ്റ്റെയിൻബ്രെച്ചർ (31), ബ്രിട്ടീഷ്-ഇസ്രയേൽ പൗരത്വമുള്ള എമിലി ഡമാരി (28), സൂപ്പർനോവ ഫെസ്റ്റിവലിൽ നിന്ന് തട്ടിക്കൊണ്ടുപോയ റോമി ഗൊണൻ (24) എന്നിവരാണ് ആദ്യം മോചിപ്പിക്കപ്പെടുക.