രാജ്യത്തിന്റ വിവിധ ഭാഗങ്ങളിലുള്ള നിരവധി സ്ത്രീകളുടെ നഗ്‌ന വീഡിയോകള്‍ ഇയാളുടെ ഫോണില്‍ നിന്നും കണ്ടെത്തി.
പെണ്‍കുട്ടികളുടെ പേരില്‍ വ്യാജ ഇന്‍സ്റ്റഗ്രാമുണ്ടാക്കി അശ്ലീല വീഡിയോ കൈക്കലാക്കി ഭീഷണിപ്പെടുത്തിയ കേസ് തലശേരി ടെമ്പിള്‍ ഗേറ്റ് സ്വദേശി ഷഹസാനില്‍ മുഹമ്മദ് സഹിമിനെ (29) കോഴിക്കോട് സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ ഫോണില്‍ നിന്ന് കണ്ടെത്തിയത് നിരവധി യുവതികളുടെ അശ്ലീല വീഡിയോകളാണ്. പ്രതിയെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
ഇന്‍സ്റ്റഗ്രാമില്‍ നിന്നും പെണ്‍കുട്ടികളുടെ ഫോട്ടോ ശേഖരിച്ച് പെണ്‍കുട്ടികളുടെ പേരില്‍ പ്രൊഫൈല്‍ ഉപയോഗിച്ച് വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ സൗഹൃദം സ്ഥാപിച്ച് അശ്ലീല വീഡിയോ അയപ്പിച്ച് സ്വന്തം മൊബൈലില്‍ സൂക്ഷിക്കുകയാണ് പ്രതി ചെയ്തത്. വിവിധ അക്കൗണ്ടുകളിലൂടെ സ്ത്രീ ചമഞ്ഞായിരുന്നു പെണ്‍കുട്ടികളുമായി ചാറ്റിംഗ് നടത്തിയത്.
രാജ്യത്തിന്റ വിവിധ ഭാഗങ്ങളിലുള്ള നിരവധി സ്ത്രീകളുടെ നഗ്‌ന വീഡിയോകള്‍ ഇയാളുടെ ഫോണില്‍ നിന്നും കണ്ടെത്തി.
സൈബര്‍ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത സഹിമിനെ കൂടുതല്‍ ചോദ്യം ചെയ്യാനായി വടകര ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്നും സൈബര്‍ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. അറബി, ഇംഗ്ലീഷ്, ഹിന്ദി ഭാഷകള്‍ അനായാസം കൈകാര്യം ചെയ്തിരുന്ന സഹിം സൗദിയിലായിരുന്നു ജോലി ചെയ്തിരുന്നത്.
സൗദിയിലും നാട്ടിലുമായി ഇരുന്നാണ് പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിച്ച് അശ്ലീല വീഡിയോകള്‍ അയപ്പിച്ചത്. മൂന്നുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിലുള്ള ഇയാളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.