fbwpx
എല്ലാവരും ആവേശത്തിലാണ് ലാലേട്ടാ എന്ന് തരുണ്‍; വൈറലായി മോഹന്‍ലാലിന്റെ മറുപടി
logo

ന്യൂസ് ഡെസ്ക്

Posted : 09 Apr, 2025 10:36 AM

ഏപ്രില്‍ 25നാണ് ചിത്രം തിയേറ്ററിലെത്തുന്നത്

MALAYALAM MOVIE


മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രമാണ് തുടരും. ഏപ്രില്‍ 25നാണ് ചിത്രം തിയേറ്ററിലെത്തുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോഴിതാ തരുണ്‍ മൂര്‍ത്തി പങ്കുവെച്ച പുതിയൊരു പോസ്റ്റ് ശ്രദ്ധ നേടുകയാണ്.

മോഹന്‍ലാലിനൊപ്പമുള്ള ഒരു ചിത്രമാണ് തരുണ്‍ പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍ അതിന് നല്‍കിയ ക്യാപ്ക്ഷനാണ് രസകരം. 'മീ : എല്ലാവരും ആവേശത്തിലാണ് ലാലേട്ടാ..., മോഹന്‍ലാല്‍ : മോനേ... ഞാനും!', എന്നാണ് തരുണ്‍ ചിത്രത്തിന് നല്‍കിയ ക്യാപ്ക്ഷന്‍. പോസ്റ്റ് ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്.

15 വര്‍ഷത്തിന് ശേഷം മോഹന്‍ലാല്‍-ശോഭന കോമ്പോ സ്‌ക്രീനിലെത്തുന്ന എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മോഹന്‍ലാലും ശോഭനയും ഒന്നിക്കുന്ന 56-ാമത്തെ ചിത്രമാണിത്. അടുത്തിടെയാണ് ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായത്. 2 മണിക്കൂര്‍ 46 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. റാന്നിയിലെ ഒരു ഗ്രാമത്തിലുള്ള ഷണ്‍മുഖം എന്ന ടാക്‌സി ഡ്രൈവറായാണ് മോഹന്‍ലാല്‍ സിനിമയില്‍ എത്തുന്നത്.

കെ ആര്‍ സുനിലിന്റെ കഥയ്ക്ക് തിരക്കഥ എഴുതിയിരിക്കുന്നത് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ്. 99 ദിവസമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. പല ഷെഡ്യൂളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. നവംബറില്‍ മോഹന്‍ലാല്‍ ചിത്രത്തിന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയിരുന്നു.

രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്താണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മോഹന്‍ലാല്‍, ശോഭന എന്നിവര്‍ക്കൊപ്പം ബിനു പപ്പു, മണിയന്‍ പിള്ള രാജു, ഫര്‍ഹാന്‍ ഫാസില്‍ എന്നിവരും ചിത്രത്തിലുണ്ട്. അതുകൂടാതെ നിരവധി പുതുമുഖങ്ങളും സിനിമയില്‍ അഭിനയിക്കുന്നുണ്ട്.

എഡിറ്റിംഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സംഗീതം ജേക്‌സ് ബിജോയ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ഗോവിന്ദ്, കലാസംവിധാനം ഗോകുല്‍ ദാസ്, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് പട്ടണം റഷീദ്, നിര്‍മ്മാണ നിയന്ത്രണം ഡിക്‌സണ്‍ പൊടുത്താസ്, കോ ഡയറക്ടര്‍ ബിനു പപ്പു.

NATIONAL
വിദ്യാര്‍ഥികളെ വട്ടത്തിലിരുത്തി മദ്യം നല്‍കി; മധ്യപ്രദേശിൽ അധ്യാപകന് സസ്‌പെൻഷൻ
Also Read
user
Share This

Popular

KERALA
MALAYALAM MOVIE
വന്നവർക്കൊന്നും പൊലീസിൻ്റെ ലുക്കേയില്ല, ഇറങ്ങിയോടിയത് ഗുണ്ടകളെന്ന് കരുതി: ഷൈൻ ടോം ചാക്കോ