മുഖ്യമന്ത്രി ഇതുവരെ ഒരു അനുശോചന വാക്ക് പോലും അറിയിക്കാൻ തയ്യാറായില്ലെന്നും ജില്ലാ കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു
കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റി. സിപിഎം കുടുംബത്തോടൊപ്പം ആണെന്ന് പറയുന്ന ജില്ലാ സെക്രട്ടറിയുടെയും സംസ്ഥാന സെക്രട്ടറിയുടെയും പ്രസ്താവനകൾ കാപട്യമാണ്. സിപിഐഎം നേതാക്കളുടെ ബിനാമിയാണ് പരാതിക്കാരനെന്നും ജില്ലാ കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു.
ALSO READ: പ്രശാന്തൻ സർക്കാർ ജീവനക്കാരനല്ല, നിയമോപദേശം തേടിയത് ടെർമിനേറ്റ് ചെയ്യാൻ: വീണ ജോർജ്
മുഖ്യമന്ത്രി ഇതുവരെ ഒരു അനുശോചന വാക്ക് പോലും അറിയിക്കാൻ തയ്യാറായില്ല. ആവശ്യമെങ്കിൽ ജില്ലയിലെ കോൺഗ്രസ് കേസിൽ കക്ഷി ചേരും. മുഖ്യമന്ത്രിയുടെ ഓഫീസ് ആണ് പിന്നിലെന്നും കോൺഗ്രസ് ആരോപിച്ചു. ഈ വിഷയത്തില്‍ തുടർ പ്രക്ഷോഭം സംഘടിപ്പിക്കാനും തീരുമാനമായി.
ALSO READ: എഡിഎമ്മിൻ്റെ മരണം: പി.പി. ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജി 24ലേക്ക് മാറ്റി
കണ്ണൂര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിൽ വെച്ച് നടന്ന എഡിഎം നവീൻ ബാബുവിൻ്റെ യാത്രയയപ്പ് യോഗത്തിൽ ക്ഷണിക്കാതെ എത്തിയ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ഇതിൽ മനംനൊന്ത് എഡിഎം ജീവനൊടുക്കിയതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ പി.പി ദിവ്യക്ക് എതിരെ കേസെടുത്തിട്ടുണ്ട്. സർക്കാരിന്‍റെ അന്വേഷണ റിപ്പോർട്ട് വന്നാൽ നടപടി ഉടൻ ഉണ്ടാകുമെന്ന് മന്ത്രി ശിവൻകുട്ടി അറിയിച്ചിരുന്നു.