സംഭവത്തിൽ സുഹൃത്തും സഹ തൊഴിലാളിയുമായ സുരേഷ് ഖഞ്ജുവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്
പാലക്കാട് മണ്ണാർക്കാട് വാക്കടപ്പുറത്തു അതിഥി തൊഴിലാളി മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ് കണ്ടെത്തൽ. ജോലി സംബന്ധമായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ സുഹൃത്തും സഹ തൊഴിലാളിയുമായ സുരേഷ് ഖഞ്ജുവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
നാട്ടുകൽ ഇൻസ്പെക്ടർ ഹബീബുള്ളയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ചയാണ് ജാർഖണ്ഡ് സ്വദേശി അരവിന്ദ് കുമാർ മരിച്ചത്. തുടർന്ന് പൈനാപ്പിൾ തോട്ടത്തിൽ ജോലിക്ക് നിന്നിരുന്ന മറ്റ് നാല് പേരെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് അരവിന്ദിൻ്റെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്.