ചിട്ടി പിടിച്ച പൈസ നൽകാത്തതിനാലാണ് ബിജുകുമാർ ആത്മഹത്യ ചെയ്തതെന്നായിരുന്നു ആരോപണം
തിരുവനന്തപുരം ചെമ്പഴന്തി സഹകരണ സംഘത്തിന് മുന്നിൽ മൃതദേഹവുമായി പ്രതിഷേധം അവസാനിപ്പിച്ചു. അന്വേഷണം നടത്താം എന്ന ആർഡിഒയുടെ ഉറപ്പിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്. ചെമ്പഴന്തി സ്വദേശി ബിജു കുമാറിൻ്റെ മൃതദേഹവുമായാണ് ചെമ്പഴന്തി സഹകരണ സംഘത്തിന് മുന്നിൽ പ്രതിഷേധം നടത്തിയത്.
ചിട്ടി പിടിച്ച പൈസ നൽകാത്തതിനാലാണ് ബിജുകുമാർ ആത്മഹത്യ ചെയ്തതെന്നായിരുന്നു ആരോപണം. ആത്മഹത്യാക്കുറിപ്പിൽ മരണത്തിന് ഉത്തരവാദി ബാങ്ക് പ്രസിഡന്റ് ജയകുമാർ എന്ന് എഴുതിയിരുന്നു. മൃതദേഹവുമായുള്ള പ്രതിഷേധത്തിനിടെ സംഘർഷമുണ്ടായിരുന്നു. അഗ്രികൾച്ചറൽ ഇംപ്രൂവ്മെൻ്റ് സഹകരണ സംഘത്തിന്റെ ബോർഡുകൾ ആണ് പ്രതിഷേധക്കാർ അടിച്ചുതകർത്തത്.